ചേരുവകൾ
പാൽ -1/2 ലിറ്റർ
കസ്റ്റാർഡ് പൗഡർ -3 ടേബിൾ സ്പൂൺ
പഞ്ചസാര ആവശ്യത്തിന്
ഫ്രൂട്ട്സ് ചെറുതായി അരിഞ്ഞത് (ആപ്പിൾ,നേന്ത്രപഴം,മുന്തിരി,ഉറുമാമ്പഴം,മാങ്ങ )
ഈന്തപ്പഴം ചെറുതായി അരിഞ്ഞത്
തയ്യാറാക്കുന്ന വിധം
1. ഒരു പാനിൽ പാൽ ഒഴിച്ച് അടുപ്പിൽ വെച്ച് തിളപ്പിക്കുക . ഇതിലേക്ക് മധുരത്തിനാവശ്യമായ പഞ്ചസാരയും കസ്റ്റാർഡ് പൗഡർ ഒരു 1/4 കപ്പ് പാലിൽ ഒട്ടും കട്ടകളൊന്നും ഇല്ലാതെ കലക്കിയെടുത്തതും ഒഴിച്ച് കയ്യെടുക്കാതെ ഇളക്കി തിളപ്പിക്കുക.
തിളച്ചാൽ കുറുകി വരും, തീ ഓഫ് ചെയ്ത് ചൂടാറിയ ശേഷം ഫ്രിഡ്ജിൽ വെച്ചു നന്നായി തണുപ്പിച്ചെടുക്കണം.
2. ഫ്രൂട്ട്സും എല്ലാം ചെറുതായി അരിഞ്ഞു അതിലേക്ക് പഞ്ചസാര കുറച്ചു ചേർത്തു ഒന്ന് മിക്സ് ചെയ്ത് ഫ്രിഡ്ജിൽ വെച്ച് തണുപ്പിച്ചെടുക്കാം.
3. ഫ്രൂട്ട്സും കസ്റ്റർഡും നന്നായി തണുത്ത ശേഷം രണ്ടും കൂടി മിക്സ് ചെയ്ത് തണുപ്പോടെ സെർവ് ചെയ്യാം.