Recipe

തയ്യറാക്കാം തട്ടുകടയിലെ കിടിലൻ കൊത്തു പൊറോട്ട – kothu parotta

തട്ടുകട വിഭവങ്ങൾക്കെല്ലാം ആരാധകർ ഏറെയാണ്. എന്നാൽ തട്ടുകട സ്റ്റൈലിൽ ഒരു കിടിലൻ കൊത്തുപൊറോട്ട തയ്യാറാക്കിയാലോ. വേറെ ലെവൽ ടെസ്റ്റിൽ തയ്യാറാക്കാം ഈ കൊത്തു പൊറോട്ട.

ചേരുവകൾ

  • പൊറോട്ട – 7
  • സവാള – 2
  • പച്ചമുളക് – 4-5 എണ്ണം
  • ചെറിയ തക്കാളി – 2
  • മഞ്ഞൾപ്പൊടി – 1/4 ടീസ്പൂൺ
  • മുളകുപൊടി – 1 ടേബിൾസ്പൂൺ
  • ഗരം മസാല – 1 ടീസ്പൂൺ
  • മുട്ട – 5
  • ചിക്കൻ കറി – 1 1/2 കപ്പ്
  • ഉപ്പ് – ആവശ്യത്തിന്
  • വെളിച്ചെണ്ണ – 2 ടേബിൾസ്പൂൺ

തയ്യാറാക്കുന്ന വിധം

ഒരു പാനിൽ എണ്ണ ചൂടാക്കി ഉള്ളി, പച്ചമുളക് എന്നിവ ഇട്ട് വഴറ്റുക. ശേഷം ഇതിലേക്ക് ഇതിലേക്ക് മുളകുപൊടി, മഞ്ഞൾപ്പൊടി, ഗരം മസാല, ഉപ്പ് എന്നിവ ചേർത്ത് യോജിപ്പിച്ച ശേഷം മുട്ട ചേർത്ത് നന്നായി യോജിപ്പിക്കാം. ഇനി തക്കാളി ചേർത്ത് അടച്ചുവച്ച് നന്നായി വേവിച്ച് എടുക്കണം. ഇതിലേക്ക് ചിക്കൻ കറിയും ചെറുതായി നുറുക്കിയ പൊറോട്ടയും ഇട്ട് നന്നായി യോജിപ്പിച്ച് ചൂടോടെ വിളമ്പാം. കൊത്തു പൊറോട്ട തയ്യാർ.

STORY HIGHLIGHT : kothu parotta