ഇരിങ്ങാലക്കുട റെയിൽവേ സ്റ്റേഷനിൽ വയോധികനെ തീവണ്ടി തട്ടി. സ്റ്റേഷനിലേയ്ക്ക് എത്തിയ ജനശതാബ്ദി എക്സ്പ്രസിന് മുന്നിലേയ്ക്ക് ഇയാൾ ചാടുകയായിരുന്നെന്നാണ് സൂചന. രണ്ടാമത്തെ പ്ലാറ്റ്ഫോമില്‍നിന്നിരുന്ന വയോധികന് തീവണ്ടി വരുന്നതുകണ്ട് പാളത്തിലേയ്ക്ക് ഇറങ്ങുകയായിരുന്നെന്നാണ് ലോക്കോ പൈലറ്റ് പറയുന്നത്.
ആളെ തിരിച്ചറിഞ്ഞിട്ടില്ല. തീവണ്ടി നിര്‍ത്തിയതിന് പിന്നാലെ തീവണ്ടിക്ക് അടിയില്‍നിന്ന് ഇദ്ദേഹത്തെ പുറത്തെടുക്കുകയായിരുന്നു. പരിക്കേറ്റ ഇദ്ദേഹത്തെ റെയിൽവേ പോലീസ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
STORY HIGHLIGHT: elderly man jumps infront of train