ഛത്തീസ്ഗഢില്‍ സുരക്ഷാസേനയുമായുണ്ടായ ഏറ്റുമുട്ടലില്‍ ഒരു സ്ത്രീ ഉള്‍പ്പെടെ രണ്ടു മാവോവാദികള്‍ കൊല്ലപ്പെട്ടു. കൊല്ലപ്പെട്ടവരിൽ ഒരാള്‍ ലോക്കല്‍ ഓര്ഗനൈസേഷന് സ്ക്വാഡ് കമാന്‍ഡർ ബാമൻ ആണ്. വനിതാ മാവോവാദിയുടെ പേരുവിവരങ്ങള്‍ ഇതുവരെ വ്യക്തമാക്കിയിട്ടില്ല. പ്രദേശത്ത് മാവോവാദി പ്രവര്‍ത്തകരുടെ സാന്നിധ്യമുണ്ടെന്ന രഹസ്യ വിവരങ്ങളുടെ അടിസ്ഥാനത്തിൽ കുകനര് പോലീസും ഡിസ്ട്രിക്ട് റിസര്‍വ് ഗാര്‍ഡും ചേര്‍ന്ന് പ്രദേശത്ത് നടത്തിയ തിരച്ചിലിലാണ് ഏറ്റുമുട്ടൽ ഉണ്ടായത്.
ഏറ്റുമുട്ടലിന് ശേഷം പ്രദേശത്ത് നിന്നും തോക്കുകളും മറ്റ് ആയുധങ്ങളും കണ്ടെടുത്തിട്ടുണ്ട്.
STORY HIGHLIGHT: two maoists killed