കൽപറ്റ കാട്ടിക്കുളം എയ്ഡ് പോസ്റ്റിന് സമീപം പ്രൈവറ്റ് ബസും ടൂറിസ്റ്റ് ബസും കൂട്ടിയിടിച്ച് അപകടം. സംഭവത്തിൽ 85 പേർക്ക് പരുക്കേറ്റു.
മാനന്തവാടിയിൽ നിന്നും തിരുനെല്ലിയിലേക്ക് പോകുകയായിരുന്ന സ്വകാര്യ ബസും തിരുനെല്ലി ഭാഗത്ത് നിന്നും മാനന്തവാടിയിലേക്ക് വരികയായിരുന്ന ടൂറിസ്റ്റ് ബസുമാണ് അപകടത്തിൽപ്പെട്ടത്.
അതേസമയം പരുക്കേറ്റവരിൽ 61 പേരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇതിൽ 12 പേര് കാട്ടിക്കുളം പ്രാഥമിക ആരോഗ്യ കേന്ദ്രത്തിലും രണ്ട് കുട്ടികൾ അടക്കം 49 പേര് ഗവ.മെഡിക്കൽ കോളജിലുമാണുള്ളത്. അപകടത്തിൽ ആരുടെയും നില ഗുരുതരമല്ല.