നിരവധി ഗുണങ്ങള്‍ അടങ്ങിയ ഒരു പഴമാണ് പൈനാപ്പിള്‍. പല വിധ ആരോഗ്യ ഗുണങ്ങളാൽ സമ്പന്നമായ പൈനാപ്പിൾ ജ്യൂസ് കുട്ടികൾക്കും മുതിർന്നവർക്കും ഒരുപോലെ ഇഷ്ടമുള്ള പാനീയമാണ്. തയ്യാറാക്കാം സ്വാദിഷ്ടമായ പൈനാപ്പിൾ ജ്യൂസ്.
ചേരുവകൾ
- പൈനാപ്പിൾ – 1
- ചെറുനാരങ്ങ – 1 എണ്ണം
- പഞ്ചസാര – ആവശ്യത്തിന്
- ഐസ് ക്യൂബ്സ്
- തണുത്ത വെള്ളം
തയ്യാറാക്കുന്ന വിധം
മിക്സിയുടെ ജാറിലേക്ക് പൈനാപ്പിൾ ചെറിയ കഷ്ണങ്ങളാക്കി ഇടുക. ഇനി ഇതിലേക്ക് ഒരു നാരങ്ങയുടെ നീര്, മധുരത്തിന് ആവശ്യമായ പഞ്ചസാര, ഐസ് ക്യൂബ്സ് , തണുത്ത വെള്ളം എന്നിവ ചേർത്ത് നന്നായി അടിച്ചെടുക്കുക. രുചികരമായ പൈനാപ്പിൾ ജ്യൂസ് തയ്യാർ.
story highlight: Pineapple Juice