ശരീരത്തിന് ഗുണകരമായ ധാരാളം പോഷകങ്ങൾ അടങ്ങിയിരിക്കുന്ന വിഭവങ്ങളിൽ ഒന്നാണ് സാലഡ്. ഡയറ്റ് നോക്കുന്നവരാണ് നിങ്ങളെങ്കിൽ തീർച്ചയായും ഒന്ന് പരീക്ഷിച്ച് നോക്കൂ ഈ ചിക്കൻ സാലഡ്.
ചേരുവകൾ
- ചിക്കൻ
- കുരുമുളകുപൊടി – അര ടീസ്പൂൺ
- ഒലിവെണ്ണ – രണ്ട് ടേബിൾ സ്പൂൺ
- വെളുത്തുള്ളി – രണ്ട് അല്ലി
- കാരറ്റ് – 1
- ബ്രോക്കൊളി – അര കപ്പ്
- സോയസോസ് – ഒരു ടീസ്പൂൺ
- കോൺഫ്ലോർ – ഒരു ടീസ്പൂൺ
- ഉപ്പ് – ആവശ്യത്തിന്
തയ്യാറാക്കുന്ന വിധം
ചിക്കൻ നന്നായി കഴുകി വൃത്തിയാക്കിയത് ചെറിയ കഷ്ണങ്ങളാക്കി കുരുമുളകുപൊടി, ആവശ്യത്തിന് ഉപ്പ് എന്നിവ ചേർത്ത് അൽപ്പം സമയം മാറ്റി വെയ്ക്കുക. ഒരു പാൻ അടുപ്പിൽ വെച്ച് ഒലിവെണ്ണ ഒഴിച്ച് ചൂടാക്കി വെളുത്തുള്ളി ചതച്ചത് മറ്റ്റിവെച്ചിരിക്കുന്ന ചിക്കൻ ഇട്ട് വേവിച്ചെടുക്കുക. ചേർക്കുക. ഇനി ഇതിലേക്ക് അരിഞ്ഞെടുത്ത കാരറ്റ്, ബ്രോക്കൊളി എന്നിവ ചെറുതായി വഴറ്റിയെടുക്കുക. ഇതിലേക്ക് സോയസോസ്, കോൺഫ്ലോർ വെള്ളം ഒഴിച്ച് കലക്കിയതും ചേർത്തിളക്കി, ആവശ്യമെങ്കിൽ അൽപ്പം ഉപ്പ് കൂടി ചേർത്ത് കഴിക്കാം
STORY HIGHLIGHT: healthy chicken salad