Celebrities

നിന്നെക്കൊണ്ട് നാടിനോ വീടിനോ എന്തെങ്കിലും പ്രയോജനമുണ്ടോ? വിമർശകരുടെ ചോദ്യത്തിന് എണ്ണമിട്ട് മറുപടിയുമായ വ്ലോ​ഗർ പ്രശ്നേഷ് അഥവാ രോഹിത്ത് രം​ഗത്ത് | Green House vlogger Rohith

ഗ്രീൻ ഹൗസ് ക്ലീനിം​ഗ് സർവീസ് എന്ന ഫേസ്ബുക്ക് അക്കൗണ്ടിലാണ് പോസ്റ്റ് ചെയ്തത്

അമ്മയും സഹോദരിയും തമ്മിലുള്ള പ്രശ്നങ്ങൾ ചർച്ചയാകുന്നതിനിടയിൽ പുതിയ പോസ്റ്റുമായി ​ഗ്രീൻ ഹൗസ് ക്ലീനിം​ഗ് സർവീസ് ഉടമയും വ്ലോ​ഗറുമായ ​രോഹിത്ത് രം​ഗത്ത്. ഗ്രീൻ ഹൗസ് ക്ലീനിം​ഗ് സർവീസ് എന്ന ഫേസ്ബുക്ക് അക്കൗണ്ടിലാണ് പോസ്റ്റ് ചെയ്തത്. നിന്നെക്കൊണ്ട് നാടിനോ വീടിനോ എന്തെങ്കിലും പ്രയോജനമുണ്ടോ എന്നചോദ്യം കണ്ടിരുന്നു എന്നും അതിനുള്ള മറുപടിയായാണ് പുതിയ പോസ്റ്റ് പങ്കുവെച്ചിരിക്കുന്നത്.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണരൂപം …..

നിന്നെക്കൊണ്ട് നാടിനോ വീടിനോ എന്തെങ്കിലും പ്രയോജനമുണ്ടോ എന്നചോദ്യം കണ്ടിരുന്നു.

വീടിനുവേണ്ടി: അച്ഛൻ ഉപേക്ഷിച്ച അന്നുമുതൽ എന്നെ എന്റെവീട്ടിൽനിന്നും ഇറക്കിവിടുന്നതുവരെ അച്ഛന്റെ പണത്തിൽനിന്നു അഞ്ചുപൈസ എടുക്കാതെ കുടുംബംനോക്കി

നാടിനുവേണ്ടി: മിനിമം 200-300 നിടയിൽ സിറിഞ്ചുകൾ എന്റെയും എന്റെ ഭാര്യയുടെയും സ്വന്തം റിസ്കിൽ ക്ലീനപ്പ് ചെയ്ത് അധികൃതരെ എല്പിച്ചിട്ടുണ്ട്. ആലപ്പുഴയിൽ മാത്രമായി കനാല് cleanups ചെയ്തുകൊണ്ട് മിനിമം 100-200kg പ്ലാസ്റ്റിക് വേസ്റ്റ് remove ചെയ്തിട്ടുണ്ട്.

content highlight: Green House vlogger Rohith