ദക്ഷിണേന്ത്യയിലെ പ്രധാന തീര്‍ത്ഥാടന വിനോദ സഞ്ചാര കേന്ദ്രമായ പറശ്ശിനിക്കടവില്‍ 27 കോടി രൂപ ചിലവില്‍ ബസ് സ്റ്റാന്‍ഡ് കോംപ്ലക്സും കണ്വെന്ഷന് സെന്റും നിര്‍മ്മിക്കാന്‍ മന്ത്രിസഭാ യോഗം അനുമതി നല്കി. പറശ്ശിനിക്കടവിന്റെ മുഖഛായ തന്നെ മാറ്റുന്ന പദ്ധതി എം.എല്‍.എ.എം.വി.ഗോവിന്ദന് മാസ്റ്റര്‍ മുഖേനയാണ് നടപ്പിലാകുന്നത്. ബെയിസ്മെന്റ് പാര്‍ക്കിങ്ങ് ഉള്‍പ്പെടെ അഞ്ച് നിലകളിലായി 61000 ചതുര ശ്ര അടിയിലാണ് കോംപ്ലക്സും കണ്വെന്ഷന് സെന്ററും, ഒരുങ്ങുന്നത്. ബസ് സ്റ്റാന്‍ഡില്‍ എത്തുന്ന ബസ്സുകള്‍ക്കെല്ലാം നിര്‍ത്തിയിടാനും യാത്രക്കാരെ കയറ്റുന്നതിനുള്ള പാര്‍ക്കിങ്ങ് സൗകര്യവും ,ബസ്സ് വെയിറ്റിങും സജ്ജീകരിക്കും, താഴത്തെ നിലയിലും ഒന്നാം നിലയിലും പൂര്‍ണ്ണമായും വാണിജ്യാവിശ്വത്തിനുള്ള അമ്പത് മുറികളും, 10 വിശ്രമമുറികളും, രണ്ട് വലിയ ഡോര്‍മിറ്ററികളും, രണ്ടാം നിലയിലും മൂന്നാം നിലയിലും ഗെയിമിങ്ങ് സ്പെയിസ്, ഫുഡ് കോര്‍ട്ട്, കണ്വെന്ഷന് സെന്ററും സെമി ഓപ്പണ്‍ ടെറസ് ഉള്‍പ്പെടുന്ന കോവര്‍ക്കിങ്ങ് സ്പേസും സജ്ജീകരിക്കും.