മനസിനും ശരീരത്തിനും ഒരുപോലെ തണുപ്പ് നൽകുന്ന ഒന്നാണ് തണ്ണിമത്തൻ. ഏറെ ഗുണങ്ങൾ ഉൾക്കൊണ്ടിരിക്കുന്ന തണ്ണിമത്തൻ കൊണ്ടൊരു സർബത്ത് അതും വെറൈറ്റി മൊഹബത്ത് കാ സര്‍ബത്ത് തയ്യാറാക്കിയാലോ.
ചേരുവകൾ
- തണ്ണിമത്തൻ – ചെറിയ കഷണങ്ങളാക്കിയത്
- റോസ് സിറപ്പ് – 2 സ്‌പൂൺ
- തണുത്ത പാല് – രണ്ട് കപ്പ്
- പഞ്ചസാര – ആവശ്യത്തിന്
- ഐസ് ക്യൂബ്‌സ് – ആവശ്യത്തിന്
തയ്യറാക്കുന്ന വിധം
ആദ്യം ഒരു പാത്രത്തിൽ തിളപ്പിച്ച ശേഷം തണുപ്പിച്ചെടുത്തിട്ടുള്ള പാൽ ഒഴിക്കുക. ഇതിൽ മധുരത്തിന് ആവശ്യമായിട്ടുള്ള പഞ്ചസാര ചേർക്കുക. ശേഷം രണ്ട് സ്‌പൂൺ റോസ് സിറപ്പ് ചേർക്കുക. ഇവ നന്നായി ഇളക്കുക. പിന്നീട് ഇതിലേക്ക് ചെറിയ കഷണങ്ങളായി മുറിച്ച തണ്ണിമത്തൻ ചേർത്ത് നന്നായി ഇളക്കുക. എല്ലാ ചേരുവകളും ഒരുമിച്ച് ചേരുന്നതുവരെ ഇളക്കണം. ശേഷം ഇതിലേക്ക് ആവശ്യത്തിന് ഐസ് ക്യൂബുകൾ ചേർത്ത് ഗ്ലാസിലേക്ക് ഒഴിച്ച് കുടിക്കാം.
STORY HIGHLIGHT: mohabbat ka sharbat