കുട്ടിക്കാലത്തെ ഓർമകളിൽ പ്രധാന സ്ഥാനം നേടിയെടുത്ത ഒന്നാണ് പെട്ടിക്കടയിൽ നിന്ന് വാങ്ങുന്ന തേൻ മിട്ടായി. പലരിലും ഈ മധുരത്തിന് വർഷങ്ങളുടെ ഓർമ്മകൾ പങ്കുവെക്കാനുണ്ടാകും. ഇന്നും ഇതിന്റെ സ്ഥാനത്തിന് ഒരു കോട്ടവും വന്നിട്ടില്ല. തയ്യാറാക്കിയാലോ തേൻ മിട്ടായി വളരെ വേഗത്തിൽ വീട്ടിൽ തന്നെ.
ചേരുവകൾ
- ഉഴുന്ന്- 1/4 കപ്പ്
- പച്ചരി- 1 കപ്പ്
- ഉപ്പ്- 1/4 സ്പൂൺ
- റെഡ് ഫുഡ് കളർ- 1/4 ടീസ്പൂൺ
- ബേക്കിംഗ് പൗഡർ- 1/4 ടീസ്പൂൺ
- പഞ്ചസാര- 1 1/2 കപ്പ്
- നാരങ്ങാനീര്- 1 ടീസ്പൂൺ
- പഞ്ചസാര പൊടിച്ചത്- ആവശ്യത്തിന്
തയ്യറാക്കുന്ന വിധം
ഉഴുന്നും, പച്ചരിയും ആറ് മണിക്കൂർ വെള്ളത്തിൽ കുതിർത്തു വെയ്ക്കാം. ഇനി കുതിർത്തെടുത്ത പച്ചരിയും ഉഴുന്നും പ്രത്യേകം അരച്ചെടുക്കാം. ഇവ ഒരുമിച്ച് ചേർത്തിളക്കി യോജിപ്പിച്ച് ഇതിലേക്ക് ആവശ്യത്തിന് ഉപ്പ്, റെഡ് ഫുഡ് കളർ, ബേക്കിങ് സോഡ ചേർത്തിളക്കി യോജിപ്പിക്കുക. ഒരു പാൻ അടുപ്പിൽ വെച്ച് ഒരു കപ്പ് വെള്ളം ഒഴിക്കുക. അതിലേക്ക് പഞ്ചസാര ചേർത്ത് അലിയിച്ചെടുക്കാം. ഇതിലേക്ക് നാരങ്ങാ നീര് കൂടി ചേർത്ത് പഞ്ചസാര ലായനി കുറുകി വരുമ്പോൾ അടുപ്പണയ്ക്കാം. അടി കട്ടിയുള്ള ഒരു പാത്രം അടുപ്പിൽ വെച്ച് വറുക്കാനാവശ്യമായ എണ്ണ ചേർത്ത് ചൂടാക്കാം. മാവ് ചെറിയ ഉരുളകളാക്കി എണ്ണയിലേക്ക് ചേർത്ത് വറുക്കാം. വറുത്തെടുത്ത ഉരുളകൾ പഞ്ചസാര ലായനിയിൽ ചേർത്ത് അൽപ്പ സമയം മാറ്റി വെയ്ക്കാം. ശേഷം കുറച്ച് പഞ്ചസാര പൊടിച്ചതിലേക്ക് ചേർത്ത് കഴിക്കാം.
STORY HIGHLIGHT: thaen mittai