ഈന്തപ്പഴമുണ്ടോ വീട്ടില്‍ ? ഒരു കിടിലന്‍ ബജ്ജി റെഡി. എരിവും,മധുരവും ഉള്ള ഈന്തപഴം പൊരിച്ചത് റെഡിയാക്കുന്നത് എങ്ങനെയെന്ന് നോക്കാം.
ചേരുവകള്‍
ഈന്തപഴം : 15 എണ്ണം
കടല പൊടി :1 റ്റീകപ്പ്
മുളകുപൊടി : 1/2 റ്റീസ്പൂണ്‍
കായ പൊടി :2 നുള്ള്
ഉപ്പ് :- പാകത്തിന്
എണ്ണ. :- വറുക്കാന്‍ പാകതിന്
തയ്യാറാക്കുന്ന വിധം
ഈന്തപഴം ഉള്ളിലെ കുരു കളഞ്ഞ് ഉടക്കാതെ മാറ്റി വക്കുക. കടലപ്പൊടി , മുളകുപൊടി, കായപ്പൊടി, ഉപ്പ് ഇവ എല്ലാം യോജിപ്പിച്ചു കട്ടിയുള്ള പരുവത്തില്‍ വെള്ളം ചേര്‍ത്ത് കലക്കി എടുക്കുക. ഈന്തപഴം ഓരോന്നായി എടുത്തു മാവില്‍ മുക്കുക. മാവ് നന്നായി ഈന്തപഴത്തില്‍ പിടിച്ച ശേഷം ചൂടായ എണ്ണയിലിട്ട് വറുത്തു.കോരുക.