Celebrities

ലോകത്തുള്ള എല്ലാ അച്ഛന്മാർക്കും ഫാദേഴ്സ് ഡേ ആശംസകൾ നേർന്ന് ടൊവിനോ – tovino thomas shares post on fathers day

മലയാള സിനിമയ്ക്ക് അഭിമാനമായി വളര്‍ന്നുകൊണ്ടിരിയ്ക്കുന്ന താരങ്ങളിൽ പ്രധാനിയാണ് ടൊവിനോ തോമസ്. ഫാദേഴ്സ് ഡേയിൽ ലോകത്തുള്ള എല്ലാ അച്ഛന്മാർക്കും ആശംസകൾ നേർന്ന് എത്തിയിരിക്കുകയാണ് ടൊവിനോ. ‘ലോകത്തുള്ള എല്ലാ അടിപൊളി അച്ഛന്മാർക്കും ഫാദേഴ്സ് ഡേ ആശംസകൾ’ എന്ന കുറിപ്പോടെയാണ് ടൊവിനോ പോസ്റ്റ് പങ്കുവെച്ചത്. അച്ഛൻ അഡ്വ: ഇല്ലിക്കല്‍ തോമസിനൊപ്പവുമുള്ള ഫോട്ടോയും, മക്കളായ ഇസയ്ക്കും തഹാനുപ്പൊപ്പമുള്ള ഫോട്ടോയും താരം കുറിപ്പിനൊപ്പം പങ്കുവെച്ചിട്ടുണ്ട്.

നേരത്തെ തന്നേക്കാൾ ഫിറ്റ്നസിൽ ശ്രദ്ധിക്കുന്ന അച്ഛൻ ഇല്ലിക്കല്‍ തോമസിനൊപ്പം ജിമ്മിൽ നിന്നും പകർത്തിയ ചിത്രം ടോവിനോ സമൂഹിക മാധ്യമങ്ങളിൽ പങ്കുവെച്ചിരുന്നു. അച്ഛൻ, മാർ​ഗദർശി, ഉപദേശകൻ, പ്രചോദകൻ, തീരുമാനങ്ങൾ എടുക്കുന്നയാൾ, എന്റെ വർക്കൗട്ട് പങ്കാളി.. എന്നും ചിത്രത്തിനൊപ്പം അന്ന് ടൊവിനോ കുറിച്ചിരുന്നു.

അടുത്തിടെ പുറത്തിറങ്ങിയ ടൊവിനോ ചിത്രമായ നരിവേട്ടയുടെ സംവിധായകന്‍ അനുരാജ് മനോഹറും എഴുത്തുകാരന്‍ അബിന്‍ ജോസഫുമുള്‍പ്പടെ നിരവധി താരങ്ങളും ആരാധകരും താരം പങ്കുവെച്ച പോസ്റ്റില്‍ കമന്റ് ചെയ്തിട്ടുണ്ട്. സിനിമയിലും കരിയറിലും തനിക്ക് എത്ര തന്നെ ഉയരങ്ങളിലെത്താന്‍ കഴിഞ്ഞാലും തന്റെ എല്ലാ സന്തോഷത്തിന്റെയും അടിവേര് കുടുംബത്തില്‍ നിന്നാണെന്നും മുൻപ് താരം പറഞ്ഞിട്ടുണ്ട്. അതുപോലെ തന്നെ കരിയറിലും വ്യക്തി ജീവിതത്തിലും തൃപ്തനാണ് ടൊവിനോ.

STORY HIGHLIGHT: tovino thomas shares post on fathers day