അച്ഛനും മകനും തമ്മിലുള്ള ആത്മബന്ധത്തിന്റെ കഥ പറയുന്ന മ്യൂസിക്കൽ ആൽബം ‘അപ്പ’ ഫാദേഴ്സ് ഡേയിൽ പുറത്തിറക്കി.വൈശാഖ് സോമനാഥിന്റെ വരികൾക്ക് ജിനോയ് ജോർജ് സംഗീതം ഒരുക്കിയിരിക്കുന്നത്. ഗാനം ആലപിച്ചിരിക്കുന്നത് വിജയ് യേശുദാസ് ആണ്. സംവിധാനം ചെയ്തിരിക്കുന്നത് സച്ചിൻ പാലക്കിലാണ്.
ജീവിതത്തിലെ ഏറ്റവും പ്രയാസമേറിയ ഘട്ടത്തിൽ തണലായി നിൽക്കുന്ന പിതാവിന്റേയും മകന്റെയും ജീവിതത്തിലൂടെയാണ് ഗാനം മുന്നോട്ടു പോകുന്നത്. അച്ഛനായി മനോജ് കെ.യുവും മകനായി ഗായകൻ സിദ്ധാർത്ഥ് മേനോനുമാണ് വേഷമിട്ടിരിക്കുന്നത്. ആൽബത്തിനായി സംഗീതം ഒരുക്കിയ ജിനോയ് ജോർജിന്റെ ജീവിത അനുഭവങ്ങളാണ് ഈ ഗാനത്തിന് അടിസ്ഥാനം.
ദേവി അജിത്ത്, സൂരജ്, മുഹമ്മദ് നോറൈസ് ഷാ തുടങ്ങിയവരും ഗാനരംഗത്തിൽ അഭിനയിക്കുന്നുണ്ട്. ടോണിവേഴ്സ് മീഡിയ പ്രൊഡക്ഷൻസ്, ജിനോയ് ജോർജ് പ്രൊഡക്ഷൻസ്, വിന്റർ ഫോക്സ് സ്റ്റുഡിയോസ് എന്നിവർ ചേർന്നാണ് ഈ മ്യൂസിക്ക് വീഡിയോ നിർമ്മിച്ചിരിക്കുന്നത്. രാഹുൽ ദിനേശിന്റെ തിരക്കഥയൊരിക്കിയ ആൽബത്തിന്റെ ഛായാഗ്രഹണം നിഖിൽ ജോണാണ്. എഡിറ്റർ സെറ്റിഫിൻ പോൾ.
STORY HIGHLIGHT: appa musical album