സംസ്ഥാനത്ത് സ്വർണവിലയിൽ ഇടിവ്. കഴിഞ്ഞ ദിവസങ്ങളിലായി ഉയർന്നു കൊണ്ടിരുന്ന സ്വർണവിലയിൽ ഇന്ന് ഇടിവ് രേഖപ്പെടുത്തി.
ഒരു പവൻ സ്വർണത്തിന് 120 രൂപയാണ് ഇന്ന് കുറഞ്ഞത്. 74440 രൂപയാണ് ഒരു പവൻ സ്വർണത്തിന് ഇന്ന് നൽകേണ്ടത്. ഒരു ഗ്രാം സ്വർണത്തിന് 15 രൂപ കുറഞ്ഞ് 9305 രൂപയായി.
സ്വര്‍ണത്തിന്റെ രാജ്യാന്തര വില, ഡോളറിനെതിരെ രൂപയുടെ വിനിമയനിരക്ക്, സ്വര്‍ണം ഇറക്കുമതി ചെയ്യുന്ന ബാങ്കുകളുടെ നിരക്ക്, കസ്റ്റംസ് ഡ്യൂട്ടി എന്നിവയാണ് സ്വര്‍ണത്തിന്റെ വില നിര്‍ണയിക്കുന്നതിന്റെ അടിസ്ഥാന ഘടകങ്ങള്‍.