ആലപ്പുഴ താമരക്കുളത്ത് കാട്ടുപന്നിക്കുള്ള കെണിയിൽ നിന്ന് ഷോക്കേറ്റ് കർഷകൻ മരിച്ചു. മരക്കുളം കിഴക്കേമുറി പ്രസന്ന ഭവനത്തിൽ ശിവൻകുട്ടി കെ.പിള്ളയാണ് മരിച്ചത്. കൃഷിയിടത്തിൽ പോയി വീട്ടിലേക്ക് മടങ്ങും വഴിയായിരുന്നു അപകടം. സംഭവത്തിൽ വൈദ്യുതവേലി സ്ഥാപിച്ച കിഴക്കേമുറി ചരുവിളയിൽ ജോൺസൺനെ നൂറനാട് പോലീസ് കസ്റ്റഡിയിലെടുത്തു.
അയൽവാസിയായ കർഷകൻ്റെ കൃഷി സ്ഥലത്ത് മരച്ചീനി സംരക്ഷിക്കാൻ സ്ഥാപിച്ചിരുന്ന പന്നിക്കെണിയിൽ നിന്നാണ് ശിവൻകുട്ടിയ്ക്ക് വൈദ്യുതാഘാതമേറ്റത്. ശിവൻകുട്ടി പാടത്ത് ബോധരഹിതനായി കിടക്കുന്നതുകണ്ട അയൽവാസി ആളുകളെ വിളിച്ച് കൂടിയെങ്കിലും മരണം സംഭവിച്ചിരുന്നു.
അപകടത്തെ തുടർന്ന് നൂറനാട് പോലീസും, റവന്യു, വൈദ്യുതി ബോർഡ് അധികൃതരും സംഭവ സ്ഥലത്തെത്തി പരിശോധന നടത്തി.
STORY HIGHLIGHT: Kerala farmer dies electric shock