കേരളത്തിലെ പല റോഡുകളുടെയും അവസ്ഥ വളരെ പരിതാപകാരമെന്ന് വിമർശിച്ച് ഹൈക്കോടതി. സംസ്ഥാനത്തെ പല റോഡുകളിലൂടെയുമുള്ള യാത്ര പ്രയാസകരമാണെന്നും ദുരിതപൂര്ണമെന്നും കോടതി വ്യക്തമാക്കി. കൊച്ചിയിലെ വെള്ളക്കെട്ടുമായി ബന്ധപ്പെട്ട കേസുകള്‍ പരിഗണിക്കുകയായിരുന്നു കോടതി.
എറണാകുളം മുതല്‍ പൊന്നാനി വരെയുള്ള യാത്ര അങ്ങേയറ്റം ദുഃസ്സഹമാണ്. എന്നാല്‍ പൊന്നാനി മുതല്‍ കോട്ടക്കല്‍ വരെ സുഗമമായി സഞ്ചരിക്കാമെന്നും. കൊച്ചിയിലെ വെള്ളക്കെട്ടിന് വലിയതോതില്‍ ആശ്വാസമായിട്ടുണ്ട്. എന്നാല്‍ മുല്ലശ്ശേരി കനാല്‍ ഉള്‍പ്പെടെയുള്ള ഭാഗങ്ങളില്‍ ഇനിയും പ്രവര്‍ത്തനങ്ങള്‍ മുന്നോട്ടുപോകാനുണ്ടെന്നും ജസ്റ്റിസ് ദേവന് രാമചന്ദ്രൻ പറഞ്ഞു.
STORY HIGHLIGHT: kerala road journey