Alappuzha

ബീച്ചിൽ കുളിക്കുന്നതിനിടെ കാണാതായ വിദ്യാർത്ഥിയുടെ മൃതദേഹം കണ്ടെത്തി – Body of missing student found

ആലപ്പുഴ ബീച്ചിൽ കുളിക്കാനിറങ്ങുന്നതിനിടെ കാണാതായ വിദ്യാർത്ഥിയുടെ മൃതദേഹം കണ്ടെത്തി. ആലപ്പുഴ തത്തംപള്ളി സ്കുളിലെ പത്താം ക്ലാസ് വിദ്യാര്‍ത്ഥിയായ ഡോണ്‍ തോമസ് ജോസഫ് ആണ് മരിച്ചത്. സുഹൃത്തുക്കളുമായി ഒന്നിച്ച് ബീച്ചില്‍ ഇറങ്ങിയപ്പോള്‍ ഡോണ്‍ തിരയില്‍പ്പെട്ട് കാണാതാവുകയായിരുന്നു.

ഇന്ന് രാവിലെ മൃതദേഹം പുറക്കാടുനിന്നും കണ്ടെത്തുകയായിരുന്നു. പോസ്റ്റ്മോര്‍ട്ട നടപടികള്‍ക്കായി മൃതദേഹം ആലപ്പുഴ മെഡിക്കല്‍ കോളജിലേക്ക് മാറ്റി.

STORY HIGHLIGHT: Body of missing student found