1-നേന്ത്രപ്പഴം-2 എണ്ണം
2-റാഗി പൗഡർ-3 ടേബിൾ സ്പൂൺ
3-തേങ്ങ ചിരവിയത്- 1/4 കപ്പ്
4-ഏലക്ക പൊടി കാൽ ടീസ്പൂൺ
5-ഉപ്പ് ഒരു നുള്ള്
6-ശർക്കര ചീവി എടുത്തത്-2 ടേബിൾ സ്പൂൺ
7- നെയ്യ് – ചുട്ടെടുക്കാൻ ആവശ്യമുള്ളത് ( ഉണ്ണിയപ്പ ചട്ടിയുടെ ഓരോ ഹോളിലേക്കും അര ടീസ്പൂൺ നെയ്യ് മാത്രo ആണ് ഒഴിക്കുന്നത്)
1- നേന്ത്രപ്പഴം ഒട്ടും വെള്ളം ചേർക്കാതെ മിക്സിയിൽ നന്നായി അരച്ചെടുക്കുക
2-അരച്ചെടുത്ത കൂട്ടിലേക്ക് രണ്ടു മുതൽ ആറു വരെയുള്ള ചേരുവകൾ ചേർത്ത് നന്നായി മിക്സ് ചെയ്തെടുക്കുക. വെള്ളം ചേർക്കേണ്ട ആവശ്യമില്ല, നേന്ത്രപ്പഴത്തിലെ വെള്ളം തന്നെ മതിയാവും
3-ഉണ്ണിയപ്പം ചട്ടിയിലെ ഓരോ കുഴിയിലേക്കും അര ടീസ്പൂൺ വീതം നെയ്യ് ഒഴിച്ച്. ഓരോ കുഴിയിലേക്കും അല്പം മാവ് ഒഴിച്ച് ഒരു ഭാഗം വെന്തതിനുശേഷം തിരിച്ചിട്ടും ചുട്ടെടുക്കാം.
ഏറ്റവും എളുപ്പത്തിൽ തയ്യാറാക്കാൻ പറ്റുന്ന ഒരു ഹെൽത്തി പലഹാരം ആണിത്