ചേരുവകൾ
1-മുരിങ്ങ – 2-3 കപ്പ്
2-ഉരുളക്കിഴങ്ങ് – 3 എണ്ണം
3-ഉള്ളി – 1 എണ്ണം
4-ഇഞ്ചി വെളുത്തുള്ളി പേസ്റ്റ് – 1/2 ടീസ്പൂൺ
5-പച്ചമുളക് – 1 എണ്ണം
6-വെള്ളം – 1 കപ്പ്
7-ഉപ്പ് – ആവശ്യത്തിന്
8-റവ – 1/2 കപ്പ്
9-അരിപ്പൊടി – 1/3 കപ്പ്
10-എണ്ണ – വറുക്കാൻ
തയ്യാറാക്കുന്ന വിധം:-
1- ഉരുളക്കിഴങ്ങ് പുഴുങ്ങി ഉടച്ചു വെക്കുക
2- ചട്ടിയിൽ എണ്ണ ഒഴിച്ച് സവാള ഇഞ്ചി വെളുത്തുള്ളി നന്നായി വഴറ്റി എടുക്കുക. ഇതിലേക്ക് മുരിങ്ങയില കൂടെ ചേർക്കുക
3- ഒരു കപ്പ് വെള്ളം തിളപ്പിക്കാൻ വയ്ക്കുക ഇതിലേക്ക് ആവശ്യത്തിന് ഉപ്പ് ചേർക്കുക. തിളച്ചു വരുമ്പോൾ റവ ചേർത്ത് നന്നായി കുറുക്കി ചപ്പാത്തി മാവ് പരവത്തിൽ ആക്കി എടുക്കുക
4- ഈ കൂട്ടിലേക്ക് നേരത്തെ നമ്മൾ വഴറ്റി വെച്ച ചേരുവകളും പുഴുങ്ങി ഉടച്ചു വച്ച ഉരുളക്കിഴങ്ങും ചേർത്ത് നന്നായി മിക്സ് ചെയ്യുക
5- 1/3 കപ്പ് അരിപ്പൊടിയും ഇതിലേക്ക് ചേർത്ത് കുഴച്ചെടുക്കുക
6- ഇനി ഇത് പരിപ്പുവടയുടെ ആകൃതിയിൽ എണ്ണയിൽ വറുത്തു കോരുക