ചേരുവകൾ
പാൽ അര ലിറ്റർ, പഞ്ചസാര 100ഗ്രാം, കൊക്കോ പൗഡർ15ഗ്രാം, കോൺ ഫ്ലവർ30ഗ്രാം, ഡാർക്ക് ചോക്ലേറ്റ് 100ഗ്രാം, വെഫർ റോൾ (ഗാർണിഷ്)
തയാറാക്കുന്ന വിധം – പാനിൽ പാലും പഞ്ചസാരയും ഇടത്തരം തീയിൽ ചൂടാക്കി, പഞ്ചാര നന്നായി അലിയുമ്പോൾ കൊക്കോ പൗഡർ ചേർത്ത് യോജിപ്പിക്കുക. കോൺഫ്ളവറിൽ കുറച്ച് പാൽ ഒഴിച്ച് നന്നായി യോജിപ്പിച്ച് പാലിൽ ഒഴിച്ചിളക്കണം.
ശേഷം അരിഞ്ഞ ചോക്ലേറ്റ് ചേർത്തിളക്കുക. സെർവ് ചെയ്യുന്ന പാത്രത്തിൽ കുറച്ചൊഴിച്ച് ഒരു സ്കൂപ്പ് ഐസ്ക്രീം ചേർത്ത് വെഫർ റോൾ വെച്ച് അലങ്കരിക്കാം.