ഒരു പാൻ വച്ച് അതിലേക്കു വെളിച്ചെണ്ണ ഒഴിക്കുക.
ഇതിലേക്ക് 6 മണി ഉലുവ ചേർക്കുക.
കഴുകി വിർത്തിയാക്കിയ കോവക്ക നീളത്തിൽ അരിഞ്ഞു ഇതിലേക്ക് ചേർത്തു കൊടുക്കുക, കൂടെ തന്നെ കുറച്ചു കറി വേപ്പിലയും പച്ച മുളകും ചേർക്കുക . നിറം മാറീതുടങ്ങുന്ന വരെ വഴറ്റി കൊടുക്കുക.
ഇതിലേക്ക് ഒരു ചെറിയ സവാള അരിഞ്ഞതും കുറച്ചു ഉപ്പും കൂടി ചേർത്ത് വഴറ്റുക.
ഇതിലേക്ക് മഞ്ഞൾ പൊടി, മല്ലിപൊടി, മുളകുപൊടി ചേർത്ത് 1 മിനിറ്റ് ഇളക്കുക.
ഇനി ഇതിലേക്ക് വെള്ളത്തിൽ ഇട്ട് വച്ച് കുതിർത്ത കുടംപുളി ചേർത്തുകൊടുക്കുക.
കുടം പുളി ചേർത്ത് 2 മിനിറ്റ് കഴിയുമ്പോൾ രണ്ടാം പാൽ ചേർത്തിളക്കുക. ആവശ്യമെങ്കിൽ ഉപ്പ് ചേർക്കുക.
നന്നായി തിളച്ചു കോവക്ക വെന്തു വരുമ്പോൾ ഒന്നാം പാൽ ചേർത്ത് തീ ഓഫ് ആക്കുക.
കറി താളിക്കുക