Recipe

കറിവേപ്പിലയുടെ ഗുണങ്ങളെല്ലാം നമുക്ക് കിട്ടാൻ വേണ്ടിയിട്ടുള്ള നല്ലൊരു കിടു റെസിപ്പി

രണ്ട് ടേബിൾ സ്പൂൺ വെളിച്ചെണ്ണയിലേക്ക് ഒരു കപ്പ് കറിവേപ്പില ചേർത്ത് കരിയാതെ നന്നായി ഇളക്കിക്കൊടുത്ത് നന്നായിട്ടൊന്ന് മൊരിയിപ്പിച്ചെടുത്ത ചൂടാറിയശേഷം മിക്സിയുടെ ജാറിൽ ഇട്ട് ഒന്ന് പൊടിച്ചെടുക്കാം

എന്നിട്ട് ആ വെളിച്ചെണ്ണയിൽ തന്നെ അര ടീസ്പൂൺ കടുകും അര ടീസ്പൂൺ ഉലുവയും പൊട്ടിച്ച് ഒരു പിടി ചെറിയ ഉള്ളിയും 10 വെളുത്തുള്ളിയും ചേർത്ത് നന്നായിട്ട് ഇളക്കിക്കൊടുത്ത് ഒന്ന് സോഫ്റ്റ് ആയി വരുമ്പോൾ അതിലേക്ക് ഒരു തക്കാളി ചെറുതായി കട്ട് ചെയ്തു കൂടെ ചേർത്ത് നന്നായിട്ട് ഇളക്കി സോഫ്റ്റ് ആക്കി വേവിച്ചെടുക്കാം

ഇനി അതിലേക്ക് ഒരു ടീസ്പൂൺ മുളകുപൊടി അര ടീസ്പൂൺ മല്ലിപ്പൊടി 1/4 ടീസ്പൂൺ മഞ്ഞൾപ്പൊടി അര ടീസ്പൂൺ കായംപൊടി ഒരു ടീസ്പൂൺ കുരുമുളകുപൊടി എന്നിവ ചേർത്ത് പൊടികളുടെ പച്ചമണം മാറുന്നതുവരെ നന്നായിട്ട് വഴറ്റുക

ഇനി ഇതിലേക്ക് നമ്മൾ മിക്സിയിൽ പൊടിച്ചു വച്ചിട്ടുള്ള കറിവേപ്പില കൂടെ ചേർത്ത് നന്നായിട്ട് മിക്സ് ചെയ്ത് അതിൻറെ കൂടെ തന്നെ ഒരു തുടം പുളി കുതിർത്ത് പിഴിഞ്ഞ വെള്ളം കൂടെ ചേർത്തു കൊടുത്ത് നന്നായിട്ട് ഇളക്കി തിളപ്പിച്ച് വറ്റിച്ചെടുക്കുക