രണ്ട് ടേബിൾ സ്പൂൺ എണ്ണയിലേക്ക് അര ടീസ്പൂൺ കടുക് ചേർത്ത് പൊട്ടിക്കുക ഇനി ഇതിലേക്ക് രണ്ട് ടേബിൾസ്പൂൺ ഇഞ്ചി വെളുത്തുള്ളി ചതച്ചതും 12 പച്ചമുളക് നെടുകെ കീറിയതും ചേർത്ത് നന്നായിട്ട് വഴറ്റി കൊടുക്കുക
നന്നായി മൂപ്പിച്ച് എടുത്ത ശേഷം ഇതിലേക്ക് ഒരു ടേബിൾ സ്പൂൺ കാശ്മീരി മുളകുപൊടി ചേർത്തു കൊടുക്കാം നന്നായി മിക്സ് ചെയ്ത ശേഷം ഇതിലേക്ക് അര കപ്പ് വെള്ളവും ഒരു ടീസ്പൂൺ ഉപ്പും ചേർത്ത് നന്നായി തിളപ്പിച്ച് എടുക്കുക
ഇനി ഇതിലേക്ക് 20 ഈത്തപ്പഴം കുരു കളഞ്ഞത് ചേർത്ത് കൊടുത്ത് നന്നായി ഇളക്കിക്കൊടുത്ത് മീഡിയം തീയിൽ വെച്ചിട്ട് നന്നായി വേവിക്കുക
ഇനി ഇതിലേക്ക് അര കപ്പ് വിനാഗിരിയും രണ്ട് ടേബിൾ സ്പൂൺ ശർക്കര പൊടിയും അര ടീസ്പൂൺ കായപ്പൊടിയും ചേർത്ത് നന്നായി ഇളക്കി കൊടുത്ത് രണ്ട് മിനിറ്റ് ചെറിയ തീയിൽ വെച്ച് വേവിച്ചെടുക്കുക
നല്ല അലിഞ്ഞ് എല്ലാം കൂടെ നല്ല മിക്സ് ആവുന്ന സമയത്ത് തീ ഓഫാക്കാം