Recipe

നല്ല ടേസ്റ്റി ആയിട്ടുള്ള പഴവും മുട്ടയും വെച്ചിട്ടുള്ള പലഹാരം

മിക്സിയുടെ ജാറിലേക്ക് രണ്ടു മുട്ട പൊട്ടിച്ച് ഒഴിക്കാം
രണ്ട് നേന്ത്രപ്പഴം ചെറുതായി കട്ട് ചെയ്ത് അതിലേക്ക് ചേർക്കാം (ഏത് പഴവും എടുക്കാം)
നാല് ടേബിൾ സ്പൂൺ തേങ്ങ ചിരവിയത് ചേർക്കാം (ഇത് ഓപ്ഷനാണ്)
ഒരു ടേബിൾ സ്പൂൺ പഞ്ചസാര ചേർക്കാം (പഴത്തിന്റെ മധുരത്തിന് അനുസരിച്ചിട്ട് പഞ്ചസാരയുടെ അളവിൽ ഏറ്റക്കുറച്ചിലുകൾ വരാം)
കാൽ ടീസ്പൂൺ ഏലക്ക പൊടിച്ചത് ചേർക്കാം
ഒരു നുള്ള് ഉപ്പും കൂടെ ചേർത്ത് എല്ലാം കൂടെ നല്ല പേസ്റ്റ് രൂപത്തിൽ അരച്ചെടുത്ത് ഒരു ബൗളിലേക്ക് പകർത്താം
വെള്ളമൊന്നും ചേർക്കരുത് ഇഡലി മാവിൻറെ പരുവത്തിലാണ് വേണ്ടത്
ഇനി ചൂടായ പാനിൽ നെയ്യ് തടവി കൊടുക്കാം
കുറഞ്ഞ തീയിൽ വെച്ചിട്ട് ചെറിയ ചെറിയ പാൻ കേക്കുകൾ ആയി ചുട്ടെടുക്കാം ഒരുവശം വെന്ത് കഴിയുമ്പോൾ തിരിച്ചിടാം