ആവശ്യമായ ചേരുവകൾ :
കപ്പ
ഇറച്ചി (beef )
ഉപ്പ്
മഞ്ഞൾ പൊടി
മുളക് പൊടി
പെരും ജീരകപ്പൊടി
ഗരം മസാലപ്പൊടി
മല്ലിപ്പൊടി
ചെറിയ ഉള്ളി
വെളുത്തുള്ളി
ഇഞ്ചി
കറിവേപ്പില
മല്ലിയില
വെളിച്ചെണ്ണ
ആദ്യം ചെറുതായി മുറിച്ചെടുത്തു കഴുകി വൃത്തിയാക്കിയ ഇറച്ചിയിലേക്ക് ചെറിയ ഉള്ളി ,വെളുത്തുള്ളി ,ഇഞ്ചി ചതച്ചതും ഉപ്പും മഞ്ഞൾ പൊടിയും മുളക് പൊടിയും പെരും ജീരകപ്പൊടിയും മല്ലിപ്പൊടിയും ഗരമസാലയും എല്ലാം ചേർത്തു കുഴച്ചു വേവിച്ചെടുക്കാം.
കപ്പ തൊലികളഞ്ഞു ചെറുതായി മുറിച്ചെടുത്തു ഉപ്പും വെള്ളവും ചേർത്തു വേവിച്ചെടുത്തു വെള്ളം ഊറ്റിക്കളയുക.
ഇനി വേവിച്ചെടുത്ത ബീഫിലേക്ക് ചേർത്തു കപ്പ ഉടച്ചു മിക്സ് ചെയ്തെടുക്കുക.(ഇറച്ചി പകുതി വേവായി വരുമ്പോൾ തിളപ്പിച്ച് വെള്ളം ഊറ്റി കളഞ്ഞ കപ്പ ഇറച്ചിയിലേക്കിട്ട് വേവിച്ചെടുത്താൽ കൂടുതൽ രുചിയാണ്)
പിന്നെ വെളിച്ചെണ്ണയിൽ ചെറിയ ഉള്ളിയും കറിവേപ്പിലയും ഇട്ട് മൂപ്പിച്ചു ഇതിലേക്കൊഴിക്കാം.മല്ലിയില അരിഞ്ഞതും ചേർത്തു ഇളക്കുക.കപ്പ ബിരിയാണി റെഡി..