Celebrities

കാര്യസ്ഥനിലെ ശ്രീബാലയായി എത്തിയ നടി അഖിലയ്ക്ക് പിന്നീട് എന്ത് സംഭവിച്ചു? താരം വിവാഹം കഴിച്ചത് രഹസ്യമായോ? വെളിപ്പെടുത്തൽ | Akhila Sasidharan

ഒരു യൂട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിലാണ് നടി ഇക്കാര്യം വെളിപ്പെടുത്തിയത്

റിയാലിറ്റി ഷോയിലൂടെ ആരംഭിച്ച് സിനിമാലോകത്തേക്ക് എത്തിയ താരമാണ് നടി അഖില ശശിധരൻ. കാര്യസ്ഥൻ എന്ന സൂപ്പർ ഹിറ്റ് ചിത്രത്തിലെ ശ്രീബാല എന്ന നായികാ വേഷം എന്നും മലയാള മനസുകളിൽ ഇടം നേടാൻ കാരമണമായി. തേജഭായ് ആൻഡ് ഫാമിലി എന്ന പൃഥ്വിരാജ് സിനിമയിലും നായികയായ അഖില പിന്നീട് അഭിനയിച്ചിട്ടില്ല.

ഏറെ ആരാധകരുള്ള താരത്തിന് എന്താണ് സംഭവിച്ചതെന്നാണ് പലരും ചോദിച്ചിരുന്നത്. അടുത്തിടെ ഒരു യൂട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിലാണ് നടി ഇക്കാര്യം വെളിപ്പെടുത്തിയത്. മുംബൈയിൽ ആയിരുന്നു ജീവിതമെന്നും സിനിമയെക്കാൾ പ്രധാന്യ കലയ്ക്കാണ് ഈ കാലത്ത് നൽകിയതെന്നും അഖില പറയുന്നു.

അഖില ശശിധരന്റെ വാക്കുകൾ:

എവിടെയായിരുന്നു എന്ന് ചോദിച്ചാല്‍, ഇവിടെയൊക്കെ തന്നെയുണ്ടായിരുന്നു. കലാപരമായ കാര്യങ്ങളുമായി മുന്നോട്ടുപോവുകയായിരുന്നു. സോഷ്യല്‍മീഡിയയില്‍ വന്നതോടൂകൂടി, എന്തൊക്കെയാണ് ചെയ്യുന്നതെന്ന് ഇപ്പോള്‍ ആളുകള്‍ക്ക് അറിയാമെന്ന് തോന്നുന്നു. സാമൂഹികമാധ്യമങ്ങളില്‍ ഉണ്ടെങ്കിലേ ജീവിച്ചിരിപ്പുള്ളൂ എന്ന് പറയുന്ന കാലഘട്ടത്തില്‍ ജീവിക്കുന്നത് കാരണമായിരിക്കാം, അവയില്‍ സജീവമായില്ലെങ്കില്‍ എവിടെപ്പോയി എന്ന് അന്വേഷിക്കുന്നത്.

സിനിമകള്‍ എന്തുകൊണ്ട് ചെയ്തില്ല എന്നതിന് പല കാര്യങ്ങളുമുണ്ട്. ഒരുപാട് കാര്യങ്ങള്‍ ഒത്തുവന്നാല്‍ സംഭവിക്കുന്നതാണ് സിനിമ. സിനിമ കഴിഞ്ഞിട്ടും ഞാന്‍ സജീവമായിരുന്നു. ഒരുപാട് ഷോകളിലെല്ലാം പങ്കെടുത്തിരുന്നു. ‘കാര്യസ്ഥ’നും ‘തേജാഭായ് ആന്‍ഡ് ഫാമിലി’യും കഴിഞ്ഞിട്ട് ഈ കുട്ടിയെ കണ്ടിട്ടേ ഇല്ല എന്ന ചിത്രം വന്നു എന്ന് തോന്നുന്നു. അതാണ് അങ്ങനെ പറയാനുള്ള കാരണം. പക്ഷേ, അത് കഴിഞ്ഞിട്ടും ഒരുപാട് അഭിമുഖങ്ങളും ഷോകളും വന്നിരുന്നു.

അതു കഴിഞ്ഞ് അഞ്ചരവര്‍ഷത്തോളം മുംബൈയിലായിരുന്നു. കലാപരമായി എന്റെ ജീവിതം തുടര്‍ന്നുകൊണ്ടേയിരുന്നിട്ടുണ്ട്. അടിസ്ഥാനപരമായി ഭരതനാട്യം നര്‍ത്തകി ആയിരുന്നിട്ടുകൂടി, കഥക് അഭ്യസിച്ചു. അത് പെര്‍ഫോംചെയ്യാന്‍ തുടങ്ങി. ഒരുപാട് പെര്‍ഫോം ചെയ്തു.

എന്തുകൊണ്ട് വിവാഹിതയായില്ല എന്ന ചോദ്യത്തിനും അവര്‍ മറുപടി നല്‍കി. ‘ഒത്തുവന്നില്ല, അതുകൊണ്ടായിരിക്കുമല്ലോ കല്യാണം കഴിക്കാതിരിക്കുന്നത്. അക്കാര്യത്തില്‍ നിര്‍ബന്ധമുണ്ടോ എന്ന് ചോദിച്ചാല്‍, അതുമില്ല. എന്തെങ്കിലുമൊരു ശൂന്യത നികത്താനാണോ വിവാഹം എന്ന് ചോദിച്ചാല്‍, അങ്ങനെയൊരു തോന്നല്‍ ഇല്ല. ജീവിത്തില്‍ എന്തെങ്കിലും കൂടുതലായി ചേര്‍ക്കുകയോ അര്‍ഥം കൊണ്ടുവരുകയോ ആണെങ്കില്‍ അത് പരിഗണിക്കും’, അഖില പറഞ്ഞു.

content highlight: Akhila Sasidharan