Kerala

വയനാട് ബാണാസുര ഡാമിലെ ജലനിരപ്പ് ഉയര്‍ന്നു; ജനങ്ങള്‍ ജാഗ്രത പാലിക്കണമെന്ന് കളക്ടർ

വയനാട് ബാണാസുര ഡാമിലെ ജലനിരപ്പ് ഉയര്‍ന്നു. ജലനിരപ്പ് 2390 അടിയിലെത്തിയതോടെ പ്രദേശത്ത് ബ്ലൂ അലര്‍ട്ട് പ്രഖ്യാപിച്ചു. ജനങ്ങള്‍ ജാഗ്രത പാലിക്കണമെന്നും കളക്ടർ നിര്‍ദേശിച്ചിട്ടുണ്ട്.

പ്രളയസാധ്യതയെ തുടര്‍ന്ന് കാസര്‍കോട് ജില്ലയിലെ ഉപ്പള, നീലേശ്വരം (ചായ്യോം റിവർ സ്റ്റേഷൻ), മൊഗ്രാൽ (മധുർ സ്റ്റേഷൻ) നദികളില്‍ ഓറഞ്ച് അലര്‍ട്ട് പുറപ്പെടുവിച്ചു.

കാര്യങ്കോട് പുഴയില്‍ യെലോ അലര്‍ട്ട് പുറപ്പെടുവിച്ചിട്ടുണ്ട്. നദികളില്‍ ഇറങ്ങുകയോ മുറിച്ചു കടക്കാന്‍ ശ്രമിക്കുകയോ ചെയ്യരുതെന്നും മുന്നറിയിപ്പില്‍ പറയുന്നു.

Latest News