Recipe

കോളിഫ്ലവര്‍ വറുവൽ തയാറാക്കുന്ന വിധം

ചേരുവകൾ

കോളിഫ്ലവർ ഒരെണ്ണം, മഞ്ഞൾപൊടി കാൽ ടീസ്പൂണ്‍, കശ്മിരി മുളകുപൊടി 2 ടീസ്പൂണ്‍, കടലമാവ് 3 ടീസ്പൂണ്‍, വിനാഗിരി ഒരു ടീസ്പൂണ്‍, ഇഞ്ചി– വെളുത്തുള്ളി പേസ്റ്റ് 10ഗ്രാം, ഉപ്പു പാകത്തിന്, എണ്ണ ആവശ്യത്തിന്, മുട്ട ഒരെണ്ണം.

ഗാർണിഷന്‌
സവാള 2 എണ്ണം കനം കുറച്ച് അരിഞ്ഞത്, പച്ചമുളക് ഒരെണ്ണം, മല്ലിയില, കറിവേപ്പില.

തയാറാക്കുന്ന വിധം:-

കോളിഫ്ലവർ ഇടത്തരം വലുപ്പത്തില്‍ അരിഞ്ഞ്‍ മഞ്ഞൾപൊടിയും ഉപ്പും ചേർത്ത് രണ്ടു മിനിറ്റ് ചൂടുവെള്ളത്തില്‍ ഇട്ടു കഴുകിയെടുക്കുക.പാത്രത്തില്‍‍ മഞ്ഞള്‍പൊടി മുതൽ ഉപ്പുവരെയുള്ളവയും കുറച്ചു വെള്ളവും േചർത്ത് കുഴമ്പുരൂപത്തിലാക്കി കോളിഫ്ലവര്‍ ഇട്ട് നന്നായി കുഴച്ച് ഒരു മണിക്കൂര്‍ വയ്ക്കണം.
പാനില്‍ എണ്ണ ഒഴിച്ച് നന്നായി ചൂടാകുമ്പോൾ കോളിഫ്ലവര്‍ വറുത്തെടുക്കുക. ശേഷം കറിവേപ്പില, മല്ലിയില, പച്ചമുളക് എന്നിവ ചേർത്തു വറുത്ത് സവാളയ്ക്കെപ്പം കോളിഫ്ലവറിന്റെ മുകളിൽ വിതറാം.