വൈകീട്ട് ചായക്കൊപ്പം കഴിക്കാൻ ഒരു പക്കോഡ തയ്യാറാക്കിയാലോ? രുചികരമായ ബ്രഡ് പക്കോഡ തയ്യാറാക്കുന്നത് എങ്ങനെയെന്ന് നോക്കാം.
ആവശ്യമായ ചേരുവകൾ
- ബ്രെഡ് -6 സ്ലൈസ്
- ചിക്കൻ – 2 കപ്പ്
- സവാള -1 കപ്പ്
- ഉപ്പ് -1 സ്പൂൺ
- എണ്ണ -2 സ്പൂൺ
- മഞ്ഞള്‍ പൊടി -1 സ്പൂൺ
- മുളക് പൊടി -2 സ്പൂൺ
- ഗരം മസാല -2 സ്പൂൺ
- മല്ലിയില -2 സ്പൂൺ
- ഉരുളകിഴങ്ങ് -2 കപ്പ്
- ബ്രെഡ് പൌഡർ -2 കപ്പ്
- മൈദ -1 ഗ്ലാസ്
തയ്യാറാക്കുന്ന വിധം
ബ്രെഡ് ഒരു ഗ്ലാസ് കൊണ്ട് വട്ടത്തിൽ മുറിച്ചെടുതിനുശേഷം അതിനുള്ളിലായിട്ട് ഒരു മസാല ഫിൽ ചെയ്തു കൊടുക്കണം. അതിനായി ഒരു പാനില്‍ ആവശ്യത്തിനു എണ്ണ ഒഴിച്ചുകൊടുത്തതിന് ശേഷം അതിലേയ്ക്ക് സവാള, ഇഞ്ചി, പച്ചമുളക്, വെളുത്തുള്ളി, മുളകുപൊടി, മല്ലിപൊടി എന്നിവ ചേർത്തതിന് ശേഷം അതിലേക്ക് വേവിച്ച ഉരുളക്കിഴങ്ങും ചേർത്ത് നല്ലതുപോലെ ഒന്ന് വഴറ്റി യോജിപ്പിക്കുക. ഇനി ചിക്കൻ വേവിച്ചത് കൂടി ചേർത്ത് നന്നായിട്ട് മിക്സ് ചെയ്ത് ചെറിയ ഉരുളകളാക്കി എടുത്ത് മുറിച്ചുവെച്ച ബ്രെഡിനുള്ളിലോട്ട് വച്ചുകൊടുക്കുക. എന്നിട്ട് മറ്റൊരു ബ്രഡ് കൊണ്ട് അടച്ചതിനു ശേഷം മൈദ മാവ് വെള്ളത്തിൽ കലക്കിയതിലേക്ക് മുക്കിയെടുത്ത് ബ്രഡ് ക്രംസിലേക്കും മുക്കിയതിനു ശേഷംഇതിനെ നമുക്ക് നല്ലപോലെ എണ്ണയിലേക്കിട്ട് വറുത്ത് എടുക്കാവുന്നതാണ്. നോൺ വെജ് ബ്രെഡ് പക്കോഡ റെഡി.