കൊച്ചി: അനധികൃതവും നിലവാരമില്ലാത്തതുമായ കൊതുക് തിരികള്‍ ഉപയോഗിക്കുമ്പോള്‍ ദക്ഷിണേന്ത്യയിലെ 67 ശതമാനം ആളുകള്‍ക്കും അസ്വസ്ഥത അനുഭവപ്പെടുന്നതായി ഗുഡ്നൈറ്റ് നടത്തിയ സര്‍വ്വേ വെളിപ്പെടുത്തുന്നു. ഗോദ്റെജ് കണ്‍സ്യൂമര്‍ പ്രൊഡക്ട്സ് ലിമിറ്റഡിന്റെ ഇന്ത്യയിലെ മുന്‍നിര ഹൗസ്ഹോള്‍ഡ് ഇന്‍സെക്ടിസൈഡ് ബ്രാന്‍ഡാണ് ഗുഡ്നൈറ്റ്. ‘ഒരു കൊതുക്, എണ്ണമറ്റ ഭീഷണികള്‍’ എന്ന പേരില്‍ മാര്‍ക്കറ്റ് റിസര്‍ച്ച് സ്ഥാപനമായ യൂഗോവ് വഴിയാണ് ഗുഡ്നൈറ്റ് രാജ്യവ്യാപക സര്‍വ്വേ നടത്തിയത്. കൊതുക് നിവാരണ ഉല്‍പ്പന്നങ്ങളോടുള്ള പൊതുജനങ്ങളുടെ മനോഭാവവും കൊതുക് പരത്തുന്ന രോഗങ്ങളുമായി ബന്ധപ്പെട്ട അപകടസാധ്യതകളും സര്‍വ്വേ എടുത്തു കാണിക്കുന്നു. കേരളം, തമിഴ്നാട്, കര്‍ണാടക, ആന്ധ്രാപ്രദേശ്, തെലങ്കാന എന്നിവയുള്‍പ്പെടുന്ന ദക്ഷിണേന്ത്യയില്‍ അനധികൃത കൊതുക് തിരികളെക്കുറിച്ച് ആശങ്കപ്പെടുന്ന ഉപഭോക്താക്കളുടെ എണ്ണം വര്‍ദ്ധിച്ചുവരികയാണ്.
ദേശീയതലത്തില്‍ അനധികൃത കൊതുക് തിരികള്‍ ഉപയോഗിക്കുന്നതില്‍ 69 ശതമാനം പേര്‍ക്കും അസ്വസ്ഥതയുണ്ടെന്ന് പ്രതികരിച്ചു. ഇതില്‍ കിഴക്കന്‍ ഇന്ത്യയിലാണ് ഏറ്റവും കൂടുതല്‍ പേര്‍ ആശങ്ക രേഖപ്പെടുത്തിയത് (73 ശതമാനം), തുടര്‍ന്ന് ഉത്തരേന്ത്യ (69 ശതമാനം), ദക്ഷിണേന്ത്യ (67 ശതമാനം), പശ്ചിമേന്ത്യ (67 ശതമാനം) എന്നിങ്ങനെയാണ് കണക്കുകള്‍. ലിംഗഭേദം തിരിച്ചുള്ള കണക്കനുസരിച്ച് 70 ശതമാനം പുരുഷന്മാരും 67 ശതമാനം സ്ത്രീകളും രജിസ്റ്റര്‍ ചെയ്യാത്ത ചൈനീസ് രാസവസ്തുക്കള്‍ ചേര്‍ത്ത കൊതുക് തിരികള്‍ ഉപയോഗിക്കുമ്പോള്‍ അസ്വസ്ഥത അനുഭവിക്കുന്നതായി സമ്മതിച്ചു. ഇത് എല്ലാവരിലുമുള്ള ആശങ്ക എടുത്തു കാണിക്കുന്നു.
ദക്ഷിണേന്ത്യയിലെ അനധികൃത കൊതുക് തിരി വിപണി ഏകദേശം 340 കോടി രൂപ യാണെന്ന് കണക്കാക്കപ്പെടുന്നു. രാജ്യവ്യാപകമായ ആകെ വിപണി വലിപ്പം 1600 കോടി രൂപയുടേതാണ്. ഈ വിഭാഗം പ്രതിവര്‍ഷം ഏകദേശം 20 ശതമാനം വളര്‍ച്ച രേഖപ്പെടുത്തുന്നു.
സമീപകാലത്ത് അനധികൃതവും നിയന്ത്രണങ്ങളില്ലാത്തതുമായ ചൈനീസ് രാസവസ്തുക്കള്‍ അടങ്ങിയ കൊതുക് തിരികളുടെ ഉപയോഗവുമായി ബന്ധപ്പെട്ട് ഉയര്‍ന്നുവന്ന ആരോഗ്യപരമായ അപകടങ്ങള്‍ക്ക് പരിഹാരമായി ഗോദ്റെജ് കണ്‍സ്യൂമര്‍ പ്രോഡക്ട്‌സ് ലിമിറ്റഡ് ങ്ങളുടെ പങ്കാളിയുമായി ചേര്‍ന്ന് ‘റെനോഫ്‌ലൂത്രിന്‍’ വികസിപ്പിച്ചു. കൊതുക് നിയന്ത്രണത്ത് ഏറ്റവും ഫലപ്രദമായ ലിക്വിഡ് വേപ്പറൈസറാണിത്. റെനോഫ്‌ലൂത്രിന്‍ ഉപയോഗിച്ച് നിര്‍മ്മിച്ച ഈ പുതിയ ഗുഡ്നൈറ്റ് ഫ്‌ളാഷ് ലിക്വിഡ് വേപ്പറൈസര്‍ ഫോര്‍മുലേഷന്‍, നിലവില്‍ ഇന്ത്യയില്‍ ലഭ്യമായ മറ്റ് രജിസ്റ്റര്‍ ചെയ്ത ലിക്വിഡ് വേപ്പറൈസര്‍ ഫോര്‍മുലേഷനുകളേക്കാള്‍ 2 മടങ്ങ് കൂടുതല്‍ ഫലപ്രദമാണ്.
content highlight: Good Knight