Kerala

കൊച്ചി ഫോട്ടോ ഫെയറില്‍ ലോകോത്തര പുതുതലമുറ മോണിറ്ററുകളുമായി ബെന്‍ക്യു

കൊച്ചി: വിഷ്വല്‍ ഡിസ്പ്ലേ സാങ്കേതികവിദ്യാ രംഗത്തെ ആഗോള സംരംഭകരായ ബെന്‍ക്യു ഫോട്ടോഗ്രാഫര്‍മാര്‍ക്കും വേണ്ടി പ്രത്യേകം നിര്‍മ്മിച്ച ഏറ്റവും പുതിയ പ്രൊഫഷണല്‍ മോണിറ്ററുകള്‍ കൊച്ചിയിൽ പ്രദർശിപ്പിക്കുന്നു. ഓള്‍ കേരള ഫോട്ടോഗ്രാഫി അസോസിയേഷന്‍ ജൂണ്‍ 19 മുതല്‍ 21 വരെ കൊച്ചിയില്‍ സംഘടിപ്പിക്കുന്ന ഫോട്ടോ ഫെയറിലാണ് ബെന്‍ക്യു പുതിയ പ്രൊഫഷണല്‍ മോണിറ്ററുകള്‍ അവതരിപ്പിക്കുന്നത്. വീഡിയോ കണ്ടന്‍റ് സൃഷ്ടാക്കള്‍ക്കായി ഉടന്‍ പുറത്തിറക്കുന്ന ബെന്‍ക്യു പിവി 3200യു മോണിറ്ററിന്‍റെ എക്സ്‌ക്ലൂസീവ് പ്രിവ്യൂവും ഇതോടൊപ്പം നടത്തും.

ഇന്നത്തെ മത്സരാധിഷ്ഠിത ലോകത്ത് മികവ് പുലര്‍ത്താന്‍ ആവശ്യമായ കൃത്യത, കളർ ആക്വറസി, കാര്യക്ഷമത എന്നിവ ലഭ്യമാക്കി ഫോട്ടോഗ്രാഫര്‍മാര്‍, ഡിസൈനര്‍മാര്‍, വീഡിയോ എഡിറ്റര്‍മാര്‍, ഉള്ളടക്ക സ്രഷ്ടാക്കള്‍ എന്നിവരെ ശാക്തീകരി ക്കാനാകും വിധത്തിലാണ് ബെന്‍ക്യുവിന്‍റെ പുതിയ മോണിറ്റർ ലൈനപ്പ് രൂപകല്‍പ്പന ചെയ്തിരിക്കുന്നത്.

കൊച്ചി ഫോട്ടോ ഫെയറില്‍ ബെന്‍ക്യുവിന്‍റെ ഏറ്റവും പുതിയ കണ്ടുപിടുത്തങ്ങള്‍ ഈ മേഖലയിലെ പ്രൊഫഷണലുകള്‍ക്കു മുമ്പില്‍ അവതരിപ്പിക്കുന്നതില്‍ അഭിമാനിക്കുന്നതായി ബെന്‍ക്യു ഇന്ത്യ ആന്‍ഡ് സൗത്ത് ഏഷ്യ മാനേജിംഗ് ഡയറക്ടര്‍ രാജീവ് സിംഗ് പറഞ്ഞു. കേരളത്തിലെ സര്‍ഗ്ഗാത്മക സമൂഹവുമായി ബന്ധപ്പെടാനും അവരുടെ അഭിലാഷത്തിനും കലാപരമായ കഴിവിനും അനുയോജ്യമായ ഉപകരണങ്ങള്‍ ലഭ്യമാക്കി പുതിയ ഉയരങ്ങള്‍ കൈവരിക്കാന്‍ അവരെ സഹായിക്കുന്നതിലും ഞങ്ങള്‍ക്ക് അഭിമാനമുണ്ടെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

27ഇഞ്ച് 5കെ മോണിറ്ററായ പിഡി2730എസ്, ലോകത്തിലെ ആദ്യ 4കെ 144ഹെർട്‌സ് പ്രൊഫഷണൽ മോണിറ്ററായ പിഡി3226ജി, ഡിസൈനർമാർക്കായുള്ള 2കെ 100ഹെർട്‌സ് മോണിറ്ററായ പിഡി2706ക്യൂഎന്‍, ഓൾ-ഇൻ-വൺ 4കെ വീഡിയോ എഡിറ്റിംഗ് മോണിറ്ററായ പിവി3200യു എന്നീ മോണിറ്ററുകള്‍ പരിചയപ്പെടുന്നതിനും ഗുണമേന്മ മനസിലാക്കുന്നതിനും കൊച്ചി ഫോട്ടോ ഫെയറില്‍ ബെന്‍ക്യു അവസരമൊരുക്കും. ബെന്‍ക്യുവിന്‍റെ പ്രൊഫഷണല്‍ മോണിറ്ററുകളുടെ മുഴുവന്‍ ശ്രേണിയും നേരിട്ട് മനസിലാക്കുന്നതിനുള്ള അവസരമാണ് ഫെയറില്‍ ലഭ്യമാകുന്നത്.

Latest News