കണവ 300 ഗ്രാം
പച്ചമുളക് 2
ചെറിയ ഇഞ്ചി
സോളോട്ട് 4
കറിവേപ്പില
കുടംപുളി 2 ചെറിയ കഷണം
മുളകുപൊടി 1 ടീസ്പൂൺ
മഞ്ഞൾ 1/2 ടീസ്പൂൺ
ഉപ്പ്
ഓയിൽ 2 tsp
തേങ്ങാപ്പാൽ നേർപ്പിച്ചത് 3/4 കപ്പ്
തേങ്ങാപ്പാൽ കട്ടിയുള്ളത് 1/2 കപ്പ്
ടെമ്പറിംഗ്
ഷാലോട്ട്സ് 10
കറിവേപ്പില
മുളകുപൊടി 1/4 ടീസ്പൂൺ
കറി വയ്ക്കുന്ന പാത്രത്തിലേക്കു കൂന്തൽ, പച്ചമുളക്, ഇഞ്ചി, കുഞ്ഞുള്ളി, കറിവേപ്പില, കുടംപുളി, മുളകുപൊടി, മഞ്ഞൾ പൊടി ഉപ്പ്, വെളിച്ചെണ്ണ ചേർത്ത് കൈവച്ചു നന്നായി തിരുമ്മിയെടുക്കുക.
ഇതിലേക്ക് രണ്ടാംപാൽ ചേർത്ത് തിളച്ചു വരുമ്പോൾ അടച്ചുവച്ചു 15 മിനിട്ട് വേവിക്കുക
ഇതിലേക്ക് ഒന്നാംപാൽ ഒഴിച്ച് ഒന്ന് ചൂടാകുമ്പോൾ തീ ഓഫ് ആക്കുക.
കറി,കുഞ്ഞുള്ളി, കറിവേപ്പില, കുറച്ച് മുളകുപൊടി എന്നിവ ചേർത്ത് താളിച്ചെടുക്കുക.