കക്ക ഇറച്ചി 350 gm
ഉപ്പ്
മഞ്ഞൾപ്പൊടി 1/2 ടീസ്പൂൺ
ഇഞ്ചി ചതച്ചത് 1 ടീസ്പൂൺ
വെളുത്തുള്ളി ചതച്ചത് 1 ടീസ്പൂൺ
കറിവേപ്പില
പച്ചമുളക് 2
വെള്ളം 1/4 കപ്പ്
കക്കയിറച്ചി മുകളിലുള്ള ചേരുവകളെക്കാം ചേർത്ത് വേവിക്കുക. വേവിച്ചു അധികമുള്ള വെള്ളം വറ്റിച്ചു ഡ്രൈ ആക്കി എടുക്കുക.
വെളിച്ചെണ്ണ 6 ടീസ്പൂൺ
ഉള്ളി 2 ടീസ്പൂൺ
ഇഞ്ചി വെളുത്തുള്ളി ചതച്ചത് 1 ടീസ്പൂൺ
മഞ്ഞൾപ്പൊടി 1/4 ടീസ്പൂൺ
ഗരം മസാല 1 ടീസ്പൂൺ
മല്ലിപ്പൊടി 1 ടീസ്പൂൺ
കുരുമുളക് പൊടി 1 ടീസ്പൂൺ
കറിവേപ്പില
ഉപ്പ്
ഒരു പാൻ വച്ച് അതിലേക്കു വെളിച്ചെണ്ണ ഒഴിച്ച് ചൂടായി വരുമ്പോൾ സവാളയും അൽപ്പം ഉപ്പും ചേർത്ത് വഴറ്റുക. വഴന്നു തുടങ്ങുമ്പോൾ ഇതിലേക്ക് കറിവേപ്പിലയും ഇഞ്ചി വെളുത്തുള്ളി ചതച്ചതും ചേർത്ത് വഴറ്റുക.
ഇതിലേക്ക് എല്ലാ പൊടികളും ചേർത്ത് വഴറ്റി വേവിച്ച കക്ക ചേർത്ത് കൊടുക്കുക. കക്കച്ചേർത്തു 1 tsp വെളിച്ചെണ്ണ കൂടി ചേർത്ത് കക്ക നന്നായി ഫ്രൈ ആക്കി എടുക്കുക.. അവസാനം കുറച്ചു കറിവേപ്പ്പിലാകൂടി ചേർത്തുകൊടുക്കുക.