മത്തി 250 gm
കുഞ്ഞുള്ളി ചതച്ചത് 20
ഇഞ്ചി ചതച്ചത് 1 tbsp
വെളുത്തുള്ളി ചതച്ചത് 1 tbsp
പച്ച മുളക് 3
വറ്റൽമുളക് ചതച്ചത് 1 1/2 tbs
മഞ്ഞൾപൊടി 1/2 tsp
കറിവേപ്പില
വെളിച്ചെണ്ണ 2 tbsp
കുടംപുളി 2 ചെറിയ കഷ്ണം വെള്ളത്തിൽ കുതിർത്തി വക്കുക
വെള്ളം 1/4 കപ്പ്
ഉപ്പ്
കുഞ്ഞുള്ളി ഇഞ്ചി വെളുത്തുള്ളി പച്ചമുളക് മഞ്ഞൾപൊടി കറിവേപ്പില വറ്റൽമുളക് ഉപ്പ് വെളിച്ചെണ്ണ എന്നിവ ഒരു പാത്രത്തിലിട്ടു നന്നായി കൈകൊണ്ടു തിരുമി യോജിപ്പിക്കുക. ഇതിലേക്ക് മത്തി കുടംപുളി,വെള്ളം എന്നിവ ചേർത്ത് അടുപ്പിൽ വച്ച് മൂടിവച്ചു വേവിക്കുക. മത്തി വെന്തു വരുമ്പോൾ വെള്ളം വറ്റിച്ചു കുറച്ചു കറിവേപ്പിലയും കുറച്ചു വെളിച്ചെണ്ണയും ചേർക്കുക.