തേങ്ങ ചതച്ചത് 5 ടേബിൾസ്പൂൺ
മുളകുപൊടി 2 ടേബിൾസ്പൂൺ
കുരുമുളകുപൊടി 1 ടേബിൾസ്പൂൺ
മഞ്ഞൾപ്പൊടി 1/2 ടേബിൾസ്പൂൺ
സോളോട്ട് 6
വെളുത്തുള്ളി 6 കായ്കൾ
ഇഞ്ചി 1 ഇഞ്ച് കഷണം
ഉപ്പ്
കറിവേപ്പില
ഇതെല്ലാം കൂടി കുറച്ചു വെള്ളം ചേർത്ത് മിക്സിയിൽ നല്ല മയത്തിൽ അരച്ചെടുക്കുക.
ഇതിൽ നിന്നും പകുതി മസാല എടുത്ത്, നമ്മൾ കഴുകി clean ചെയ്തു വച്ചിരിക്കുന്ന മത്തിയിൽ തേച്ചു പിടിപ്പിക്കുക.
1/2 മണിക്കൂറിനു ശേഷം മത്തി വെളിച്ചെണ്ണയിൽ വറുത്തെടുക്കുക.
ബാക്കിയുള്ള വെളിച്ചെണ്ണയിലേക്ക് നമ്മൾ മാറ്റിവച്ചിട്ടുള്ള മസാല ചേർത്ത് നന്നായി വെള്ളം വറ്റി ബ്രൗൺ നിറമാകുന്ന വരെ ഇളക്കി കൊടുക്കുക.
ഇതിലേക്ക് വറുത്തു വച്ച മത്തി ചേർത്ത് നന്നായി ഇളക്കി എടുക്കുക.
അവസാനം കുറച്ചു കറി വേപ്പില ചേർത്ത് 2 മിനിറ്റ് ചെറിയ തീയിൽ ഒന്ന് മൂടിവച്ചു കൊടുക്കുക.