ആദ്യം തന്നെ മിക്സിയുടെ ജാറിലേക്ക് 7 ടേബിൾ സ്പൂൺ പഞ്ചസാര ഇട്ട് നന്നായി പൊടിച്ചെടുക്കുക,എന്നിട്ട് ഇതിലേക്ക് ഒരു മുട്ടയും ചേർത്തു അടിച്ചെടുത്ത ശേഷം 1 1/2 കപ്പ് അരിപ്പൊടിയിലേക്ക് (പത്തിരിപ്പൊടി/ഇടിയപ്പം പൊടി) ചേർത്തു മിക്സ് ചെയ്യുക.
ഇനി ഇതിലേക്ക് ആവശ്യത്തിന് തേങ്ങാപാൽ ചേർത്തു കുറച്ചു ലൂയിസായിട്ടുള്ള മാവാക്കിയെടുക്കുക. (ഒരു കപ്പ് തേങ്ങയുടെ പാൽ ആണ് ഞാൻ എടുത്തിട്ടുള്ളത് ,വെള്ളം ചേർത്തു എടുക്കാം, ഏകദേശം 2 or 21/2 കപ്പ് ആവശ്യമായി വരും, ഓരോ പൊടിക്കനുസരിച്ചും മാറ്റമുണ്ടാകും)
ഇനി 1/4 ടീസ്പൂൺ ഉപ്പും 1 ടേബിൾ സ്പൂൺ കരിംജീരകവും ചേർത്തു മിക്സ് ചെയ്യുക.ചട്ടിയിൽ എണ്ണയൊഴിച്ചു അച്ചപ്പത്തിന്റെ അച്ചു അതിൽ വെച്ച് നന്നായി ചൂടായി വന്നതിനു ശേഷം മാവിൽ മുക്കി (മുകൾ ഭാഗം മാവിൽ മുങ്ങരുത്)ചൂടുള്ള ഓയിലിലേക്ക് വെച്ച് കൊടുക്കുക.അച്ചിൽ നിന്നും അച്ചപ്പം വേർപെട്ടു പോന്ന ശേഷം വീണ്ടും അച്ചു ആ എണ്ണയിൽ തന്നെ വെക്കണം അടുത്തത് ഉണ്ടാക്കാൻ..ഒരു സൈഡ് ഗോൾഡൻ കളർ ആയി വരുമ്പോൾ തിരിച്ചിട്ട് രണ്ടു സൈഡും ഗോൾഡൻ കളർ ആകുമ്പോൾ എടുക്കാം. രുചികരമായ നാടൻ അച്ചപ്പം റെഡി