കഴുകി വൃത്തിയാക്കി വലിയ പീസുകളായി കട്ട് ചെയ്തിട്ടുള്ള മത്തൻ കഷണങ്ങളും എരുവിന് ആവശ്യമായിട്ടുള്ള പച്ചമുളക് പാകത്തിന് ഉപ്പും ഇത് വേവിച്ചെടുക്കാൻ ആവശ്യമായിട്ടുള്ള വെള്ളവും നാലഞ്ചു പച്ചമുളക് നെടുകെ കീറിയതും കുക്കറിലേക്ക് ചേർത്തു കൊടുത്തു ഒറ്റ വിസിൽ വരുന്നവരെ വേവിക്കുകഇനി ഒരു കപ്പ് തേങ്ങ ചിരവിയതും ഇത് അരച്ചെടുക്കാൻ ആവശ്യമായ വെള്ളവും കുറച്ചു കറിവേപ്പിലയും അര ടീസ്പൂൺ ചെറിയ ജീരകവും മിക്സിയുടെ ജാറിലേക്ക് ചേർത്തു കൊടുത്ത് നല്ല പേസ്റ്റ് രൂപത്തിൽ അരച്ചെടുക്കുകകുക്കറിലെ ആവിയെല്ലാം പോയ ശേഷം കുക്കർ തുറന്നു മത്തൻ കഷണങ്ങൾ ചെറുതായി ഉടച്ചുകൊടുത്തു നമ്മൾ അരച്ചെടുത്തിട്ടുള്ള തേങ്ങ അരപ്പ് ഇതിലേക്ക് ചേർത്തുകൊടുത്ത നല്ല പോലെ ഇളക്കി തിളപ്പിച്ചെടുക്കുക ഓവർ ആയിട്ട് തിളച്ചു പോകരുത് ചെറിയ തെളിവരുമ്പോൾ തന്നെ നന്നായിട്ട് ഇളക്കി തീ ഓഫ് ആക്കുഇനി ഒരു പാനിലേക്ക് വെളിച്ചെണ്ണ ഒഴിച്ച് കൊടുത്ത് ചൂടായി വരുമ്പോൾ അര ടീസ്പൂൺ കടുകും കടുക് പൊട്ടി കഴിയുമ്പോൾ വറ്റൽമുളകും കറിവേപ്പിലയും കാൽ ടീസ്പൂൺ മഞ്ഞൾപ്പൊടിയും ചേർത്ത് മൂപ്പിച്ച് കറിയിലേക്ക് ഒഴിച്ചു കൊടുക്കുക മഞ്ഞൾപൊടി ഓപ്ഷണൽ ആണ്