ഹിന്ദി ടെലിവിഷൻ സീരിയലുകളിലൂടെ പ്രേക്ഷകരുടെ ഹൃദയം കീഴടക്കിയ താരമാണ് ദീപിക കക്കർ. അടുത്തിടെയാണ് താരം കരളിൽ ട്യൂമർ കണ്ടെത്തിയ വിവരം ആരാധകരുമായി പങ്കുവെച്ചത്. പിന്നീട് ഭർത്താവ് ഷൊയ്ബ് ഇബ്രാഹിമിന്റെ യൂട്യൂബ് വ്ലോഗിലൂടെ നടി തന്റെ ആരോഗ്യ സ്ഥിതിയെക്കുറിച്ച് വിവരങ്ങൾ പങ്കുവെക്കുകയും ചെയ്തിരുന്നു. ഇപ്പോഴിതാ തന്റെ എല്ലാ പ്രയാസങ്ങളിലും തുണയായി നിന്ന ഭർത്താവ് ഷൊയ്ബിന്റെ പിറന്നാൾ ദിനത്തിൽ വൈകാരിക കുറിപ്പുമായി എത്തിയിരിക്കുകയാണ് നടി ദീപിക കക്കർ.
ഷൊയ്ബിനൊപ്പം ആശുപത്രി വരാന്തയിലൂടെ നടക്കുന്ന ചിത്രത്തിനോടൊപ്പമാണ് താരം കുറിപ്പ് പങ്കുവെച്ചത്. ‘എല്ലാ ദിവസവും സ്നേഹം കൊണ്ട് തന്റെ ജീവിതത്തെ പ്രകാശിപ്പിക്കുന്ന മനുഷ്യനെ ആഘോഷിക്കുന്നു. ഏറ്റവും നല്ല സമയത്തും മോശം സമയത്തും നീ എന്നോടൊപ്പം നടന്നു… എൻ്റെ കൈ മുറുകെ പിടിച്ചു….. നിൻ്റെ കണ്ണുകൾ എന്നോട് പറയുന്നു, ഞാനിവിടെയാണെന്ന്… നിൻ്റെ സ്പർശനം എനിക്ക് ആവശ്യമായ എല്ലാ ശക്തിയും തരുന്നു, നിൻ്റെ സാമിപ്യം എനിക്ക് എല്ലാ ആശ്വാസവും നൽകുന്നു. ദീപിക കുറിച്ചു.
View this post on Instagram
ഷൊയ്ബ് ഒരു ചെറിയ കുഞ്ഞിന് നൽകേണ്ടതുപോലെയുള്ള പരിചരണമാണ് തനിക്ക് നൽകുന്നത്. താൻ സുഖമായിരിക്കുന്നുവെന്ന് ഉറപ്പാക്കാൻ അദ്ദേഹം ശ്രമിക്കുന്നുണ്ടെന്നും. കഴിഞ്ഞ കുറച്ച് ദിവസങ്ങളിൽ ഞങ്ങൾ രണ്ടുപേരും ഒരുപാട് കാര്യങ്ങൾ നേരിട്ടു. ആശുപത്രി ഇടനാഴിയിൽ കരഞ്ഞത്.. എൻ്റെ സ്കാനിന് വേണ്ടി ഒരുപാട് ഭയന്നത്…. ശസ്ത്രക്രിയയുടെ ദിവസം… ഐസിയുവിലെ ദിവസങ്ങൾ…. നീ രാത്രികളിൽ ഉറങ്ങിയിട്ടില്ല. ഇപ്പോഴും വീട്ടിലെത്തിയപ്പോൾ ഞാൻ ഒരു വശം തിരിയുമ്പോൾ പോലും നിങ്ങൾ എഴുന്നേൽക്കുന്നു ഞാൻ സുഖമായിരിക്കുന്നു എന്ന് ഉറപ്പാക്കാൻ. സ്നേഹിക്കുക മാത്രമല്ല, വാത്സല്യം കൊണ്ട് എന്നെ പൊതിയുന്ന മനുഷ്യന് ഹൃദ്യമായ ജന്മദിനാശംസകൾ നേരുന്നു.’ താരം കൂട്ടിച്ചേർത്തു. നിരവധിപേരാണ് ഇൻസ്റ്റാഗ്രാമിലൂടെ പങ്കുവെച്ച കുറിപ്പിന് താഴെ സ്നേഹം അറിയിച്ചെത്തിയിരിക്കുന്നത്.
STORY HIGHLIGHT: dipika kakar