കുക്കറിലേക്ക് പരിപ്പ്,അഞ്ചാറു ചെറിയ ഉള്ളി , അര ടീസ്പൂൺ മഞ്ഞൾപ്പൊടി, പാകത്തിന് ഉപ്പ്,
ഒരു ടീസ്പൂൺ വെളിച്ചെണ്ണ, കുറച്ചു കറിവേപ്പില,
വേവിക്കാൻ ആവശ്യമായ വെള്ളം എന്നിവ ഒഴിച്ചുകൊടുത്ത് നല്ലപോലെ ഇളക്കി അടച്ചുവെച്ച് മൂന്ന് വിസിൽ അവരെ വേവിച്ചെടുക്കാംഇനി ഒരു പാനിലേക്ക് രണ്ട് ടേബിൾ സ്പൂൺ വെളിച്ചെണ്ണ ഒഴിച്ച് 20 ചെറിയ ഉള്ളി 5 പച്ചമുളക് കുറച്ച് കറിവേപ്പില എന്നിവ നന്നായിട്ട് വഴറ്റുകഇനി ഇതിലേക്ക് ഒരു ടീസ്പൂൺ മുളകുപൊടി ഒരു ടീസ്പൂൺ മല്ലിപ്പൊടി ഒരു തക്കാളി എന്നിവ ചേർത്ത് പച്ചമണം മാറുന്നത് വരെ വഴറ്റുക
ഇനി ഇതിലേക്ക് കുക്കറിൽ വേവിച്ചു വെച്ചിട്ടുള്ള പരിപ്പ് ചേർത്തു കൊടുത്ത് പാകത്തിന് ഉപ്പും ചേർത്ത് കറിക്ക് ആവശ്യമായിട്ടുള്ള വെള്ളം ഒഴിച്ച് അടച്ചുവെച്ച് 5 മിനിറ്റ് ചെറിയ തീയിൽ തിളപ്പിക്കുകഇനി പുള്ളിക്ക് ആവശ്യമായിട്ട് കുറച്ചു പുളി വെള്ളത്തിൽ കുതിർത്ത് വച്ചത് നന്നായിട്ട് പിഴിഞ്ഞ് പുളി വെള്ളം ഒഴിച്ചു കൊടുക്കാംഇനി കറിയിൽ നിന്നും കുറച്ച് ഒരു ബൗളിലേക്ക് എടുത്ത് അതിലേക്ക് രണ്ട് ടേബിൾ സ്പൂൺ സാമ്പാർ പൊടി ചേർത്ത് നല്ലപോലെ കട്ടകളില്ലാതെ ഇളക്കി ഒഴിച്ചുകൊടുത്തു തിളപ്പിക്കുകസാമ്പാർ പൊടി നേരിട്ട് ചേർത്തു കൊടുക്കരുത് കട്ടയാവും ഇതുപോലെ കറിയിൽ തന്നെ നല്ലപോലെ മിക്സ് ചെയ്ത ശേഷം മാത്രം ചേർക്കുക
ഇനി ഇതിലേക്ക് വെളിച്ചെണ്ണയിൽ കടുക് ഉലുവ വറ്റൽമുളക് കറിവേപ്പില എന്നിവ മൂപ്പിച്ച് കൊടുക്കാ നല്ല രുചിയുള്ള ഉള്ളി സാമ്പാർ റെഡിയായിട്ടുണ്ട് അടിപൊളി ടേസ്റ്റ് ആണ് ചോറിനും അപ്പത്തിനും ദോശയും ഒക്കെ സെർവ് ചെയ്യാം