കൊച്ചി ഹെൽത്ത് സയൻസ് ക്യാമ്പസിൽ വിവിധ സ്കൂളുകളുടെ ആഭിമുഖ്യത്തിലാണ് അന്താരാഷ്ട്ര യോഗദിനം ആചരിച്ചത്. മാതാ അമൃതാനന്ദമയി മഠം യുവജന വിഭാഗം അയുദ്ധിൻ്റെ നേതൃത്വത്തിൽ കൊച്ചി ബ്രഹ്മസ്ഥാനത്ത് നടന്ന യോഗ ദിനാചരണം കൊച്ചി സിറ്റി പോലീസ് കമ്മീഷണർ പുട്ട വിമലാദിത്യ ഐപിഎസ് ഉദ്ഘാടനം ചെയ്തു.
സ്വാമി അനഘാമൃതാനന്ദപുരി ചടങ്ങിൽ അനുഗ്രഹ പ്രഭാഷണം നടത്തി. നൂറിലേറെ അമൃത വിദ്യാലയം വിദ്യാർത്ഥികളും അയുദ്ധ് വളണ്ടിയർമാരും പങ്കെടുത്ത യോഗ പരിശീലനത്തിന് യോഗാചാര്യൻ സുകുമാരൻ നേതൃത്വം നൽകി. അമൃത സ്കൂൾ ഓഫ് മെഡിസിൻ, അമൃത സെൻ്റർ ഫോർ അലൈഡ് ഹെൽത്ത് സയൻസ് വിഭാഗങ്ങളിലെ വിദ്യാർത്ഥികളും അധ്യാപകരും കൊച്ചി അമൃത ആശുപത്രിയിൽ നടന്ന അന്താരാഷ്ട്ര യോഗ ദിനാചരണത്തിൻ്റെ ഭാഗമായി.
അമൃത സ്കൂൾ ഓഫ് ആർട്സ് ഹ്യുമാനിറ്റീസ് ആൻഡ് കൊമേഴ്സ് സംഘടിപ്പിച്ച അന്താരാഷ്ട്ര യോഗ ദിനാചരണത്തിലും ഇരുന്നൂറിലേറെ പേർ പങ്കെടുത്തു.
story highlight: Amrita celebrates International Yoga Day