ഒരു പാൻ വച്ച് അതിലേക്കു എണ്ണ ഒഴിച്ച് കൊടുക്കുക.
എണ്ണ ചൂടായി വരുമ്പോൾ കടുക് ചേർത്ത് കൊടുക്കുക.
ഇതിലേക്ക് ഇഞ്ചി വെളുത്തുള്ളി ചതച്ചത് ചേർത്ത് കൊടുക്കുക. മൂത്തു വരുമ്പോൾ ഇതിലേക്ക് പച്ച മുളക് ചേർക്കുക.
ഇതിലേക്ക് സവാളയും, കറിവേപ്പിലയും, കുറച്ചു ഉപ്പും ചേർത്ത് വഴറ്റുക. ഇതിലേക്ക് തക്കാളി ചേർത്ത് കൊടുക്കുക.
തക്കാളി നന്നായി വെന്തു ഉടയുന്നത് വരെ മൂടി വച്ച് വേവിക്കുക.
ഇതിലേക്ക് മഞ്ഞൾ പൊടി, മല്ലി പൊടി, മുളകുപൊടി, ഗരം മസാല പൊടി, പെരും ജീരക പൊടി, കുരുമുളക് പൊടി എന്നിവ ചേർക്കുക.
പൊടികൾ ചേർത്ത് ഒരു രണ്ടു മിനിറ്റു വഴറ്റിയതിനു ശേഷം തീ ചെറുതാക്കി വച്ച് തേങ്ങാപ്പാൽ ചേർത്ത് കൊടുക്കുക. നന്നായി ഇളക്കി യോജിപ്പിക്കുക.ഉപ്പ് വേണമെങ്കിൽ ചേർത്ത് കൊടുക്കാം.
ഇനി ഇതിലേക്ക് പുഴുങ്ങി വച്ച മുട്ട ചേർത്ത് കൊടുക്കുക.
തീ ഓഫ് ചെയ്യുക.കുറച്ചു മല്ലിയില കൂടി ചേർത്ത് കൊടുക്കാം.