മുട്ട 3 nos
സവാള 2 nos
തക്കാളി 2 nos
പച്ച മുളക് 3 nos
ഇഞ്ചി വെളുത്തുള്ളി പേസ്റ്റ് 2 tsp
മുളക് പൊടി 1 tsp
മഞ്ഞൾ പൊടി 1/2 tsp
മല്ലി പൊടി 1 tsp
ഗരം മസാല 1/2 tsp
കസൂരിമേത്തി 1/4tsp
മല്ലിയില
തൈര് 3 tsp
പഞ്ചസാര 1/2 tsp
water
salt
oil
ആദ്യം നമുക്ക് മുട്ട ഒന്ന് ഫ്രൈ ചെയ്തെടുക്കാം .
പുഴുങ്ങിയ മുട്ടയിൽ വരഞ്ഞതിനു ശേഷം അൽപ്പം മുളകുപൊടിയും മഞ്ഞൾ പൊടിയും തേച്ചു പിടിപ്പിച്ചു 2 minutes ഫ്രൈ ചെയ്തു മാറ്റിവെക്കുക .
ഇനി തൈര് മിക്സ് ഉണ്ടാക്കാം
അതിനുവേണ്ടി തൈരിലൊട്ടു മുളകുപൊടി മഞ്ഞൾ പൊടി ഗരംമസാല മല്ലി പൊടി ഇവ ചേർത്തുഇളക്കി മാറ്റിവെക്കുക
ഇനി മസാല തയ്യാറാക്കാം
ഇതിനു വേണ്ടി ഒരു പാൻ വച്ച് വെളിച്ചെണ്ണ ഒഴിക്കുക , ചൂടാകുമ്പോൾ ഇതിലെക്കു സവാള ചേർക്കുക . സവാള നേരിയ ബ്രൗൺ നിറമാകുമ്പോൾ പച്ചമുളകും ഇഞ്ചി വെളുത്തുള്ളി പേസ്റ്റും ചേർക്കുക . ഇത് മൂത്തു വരുമ്പോൾ തക്കാളി ചേർക്കുക . ഇതിലോട്ടു അൽപം വെള്ളം ചേർത്ത് വേവിക്കുക . ഇനി ഇതിലോട്ടു തൈര് മിക്സ് ചേർത്ത് കൊടുക്കുക . ഇതിലേക്ക് ആവശ്യത്തിന് ഉപ്പും 1/2 tsp പഞ്ചസാരയും ചേർക്കുക .ചെറിയ തീയിൽ 3,4മിനിറ്റ് വേവിക്കുക . ഇതിലേക്ക് 1/4 tsp കസൂരിമേത്തി ചേർക്കുക . ഇതിനു ശേഷം ഫ്രൈ ചെയ്തു വച്ച മുട്ട ചേർക്കുക . വീണ്ടും 2 മിനിറ്റ് ചെറിയ തീയിൽ വേവിക്കുക . കുറച്ചു മല്ലിയിലകൂടി ചേർത്ത് കൊടുക്കുക . ഇപ്പൊ നമ്മുടെ മുട്ട ഗ്രേവി റെഡി ആയി .