ഒരു പാൻ വച്ച് 5 tsp എണ്ണ ഒഴിച്ച് ചൂടാകുമ്പോൾ 1/2 tsp ജീരകം ചേർക്കുക.
ഇനി ഇതിലേക്ക് ചെറുതാക്കി അരിഞ്ഞ സവാള ചേർത്ത് കുറച്ചു ഉപ്പും കൂടി ചേർത്ത് വഴറ്റുക.
സവാള ചെറുതായി ബ്രൗൺ നിറമായി വരുമ്പോൾ ഇതിലേക്ക് പച്ച മുളകും ഇഞ്ചി വെളുത്തുള്ളി പേസ്റ്റും ചേർക്കുക.
ഇത് വഴറ്റി പച്ചമണം മാറി വരുമ്പോൾ ഇതിലേക്ക് എല്ലാ പൊടികളും ചേർത്ത് വഴറ്റുക.
ഇതിലേക്ക് തക്കാളി മിക്സിയിൽ അടിച്ചു ചേർക്കുക.
അതിനു ശേഷം ഇത് മൂടി വച്ച് 5 മിനിറ്റ് ചെറുത്തീയിൽ വേവിക്കുക.
ഇനി ഇതിലേക്ക് തേങ്ങാപാൽ ചേർത്ത് പുഴുങ്ങിയ മുട്ടയും ചേർത്ത് ഇളക്കി 2 മിനിറ്റ് ചെറിയ തീയിൽ മൂടി വക്കുക.
അവസാനം കുറച്ചു മല്ലിയില ചേർത്ത് കൊടുക്കുക.