ചേരുവകൾ:
• കുരു നീക്കം ചെയ്ത പഴുത്ത ചക്ക – 1 കിലോ
• ശർക്കര – 750 ഗ്രാം (അഥവാ രുചിക്ക് അനുസരിച്ച്)
• ഉണങ്ങിയ ഇഞ്ചി പൊടി – 1 ടീസ്പൂൺ
• ഏലയ്ക്ക പൊടി – ½ ടീസ്പൂൺ
• നെയ് – 3 ടേബിള്‍സ്‌പൂൺ
തയാറാക്കുന്ന വിധം:
1. പഴുത്ത ചക്കയുടെ കുരു നീക്കി ചെറുതായി അരിഞ്ഞ് ഒരു കുക്കറിൽ കുറച്ച് വെള്ളം ചേർത്ത് 2-3 വിസിൽ വരെ വേവിക്കുക. വെള്ളം ഒരുപാട് വേണ്ടിവരില്ല, ചെറുതായി മാത്രം മതിയാകും.
2. തണുപ്പിച്ചതിനുശേഷം വേവിച്ച ചക്ക മിക്സിയിൽ ചെറുതായി അരക്കുകയോ അല്ലെങ്കിൽ തവി കൊണ്ട് ഉടച്ചെടുക്കുകയോ ചെയ്യുക .
3. ശർക്കര അല്പം വെള്ളം ചേർത്ത് ഉരുക്കി അരിച്ചെടുക്കുക .
4. ഉരുളിയോ ഏതെങ്കിലും ചുവട് കട്ടിയുള്ള പാത്രമോ അടുപ്പിൽ വെച്ച് ആദ്യം 1 ടേബിൾ സ്പൂൺ നെയ്യ് ചേർത്തു ചക്ക അതിലേക്ക് ചേർത്തു വെള്ളമുണ്ടെങ്കിൽ അതൊന്ന് വറ്റി വന്ന ശേഷം ശർക്കര പാനി ചേർത്തു ഇളക്കി കട്ടിയാക്കിയെടുക്കുക .
5. നെയ് ചേർത്ത് ഇളക്കുക. വരട്ടിയാകുമ്പോൾ ഇത് ചട്ടിയിൽ ചേർന്നുപോകാതെ വേർപെട്ടു വരും. ഇത് വരേം തീ കുറച്ച് തുടർച്ചയായി ഇളക്കുക.
6. ഇഞ്ചിപൊടിയും ഏലയ്ക്കപൊടിയും ചേർത്തതിനു ശേഷം വീണ്ടും ഇളക്കി നന്നായി കൂടി വരുമ്പോൾ തീ ഓഫ് ചെയ്യുക.
7. തണുപ്പിച്ച് സംഭരിക്കുക
തണുപ്പിച്ച ശേഷം ശുചിയായ കുപ്പിയിൽ നിലനിർത്തുക. തണുപ്പുള്ള സ്ഥലത്ത് വയ്ക്കുന്നത് നല്ലതാണ്.
ശ്രദ്ധിക്കേണ്ട കാര്യങ്ങൾ:
• ചെറുതായി കുറച്ച് നെയ് വരുമ്പോഴാണ് വരട്ടി തയാറായി എന്നത് മനസ്സിലാകുന്നത്.
• കൂടിയ തീയിൽ ഇളക്കുമ്പോൾ ചട്ടിയിൽ പതിയുന്നതാണ്, അതുകൊണ്ട് തീ കുറഞ്ഞതായിരിക്കുക.
• ശർക്കരയുടെ അളവ് ചക്കയുടെ മധുരം അനുസരിച്ചു കൂട്ടിയോ കുറച്ചോ എടുക്കാം.