തിരുവനന്തപുരം: വിദ്യാഭ്യാസ വകുപ്പ് മന്ത്രി വി ശിവന്‍കുട്ടിക്കെതിരെ ബിജെപി മുന്‍ സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്‍.
ശിവന്‍കുട്ടി പഴയ സിഐടി യു ഗുണ്ട അല്ലയെന്നും മന്ത്രിയാണെന്നും സുരേന്ദ്രന്‍ പറഞ്ഞു. പ്രതിഷേധത്തില്‍ അസഹിഷ്ണുത കാണിച്ചിട്ട് കാര്യമില്ല. തീകൊള്ളി കൊണ്ട് തല ചൊറിയരുതെന്നും അദ്ദേഹം വാര്‍ത്താക്കുറിപ്പില്‍ പറഞ്ഞു.
കോണ്‍ഗ്രസുകാരോട് എടുക്കുന്ന രക്ഷാപ്രവര്‍ത്തനം ഞങ്ങളോട് വേണ്ട. മന്ത്രിക്കെതിരെ പ്രതിഷേധിക്കുന്നത് ജനാധിപത്യപരം. മന്ത്രിമാര്‍ക്കെതിരെ മാത്രമല്ല മുഖ്യമന്ത്രിക്കെതിരെയും പ്രതിഷേധിക്കും. ഡിഫി ഗുണ്ടകളെ സിപിഎം നേതൃത്വം നിലയ്ക്ക് നിര്‍ത്തുന്നതാണ് നല്ലത്, കെ സുരേന്ദ്രന്‍ പറഞ്ഞു.