കോഴിക്കോട്: ആർജെഡി സംസ്ഥാന അധ്യക്ഷനായി എംവി ശ്രേയാംസ് കുമാർ തുടരും. 49 അംഗ സംസ്ഥാന ഭാരവാഹികളെയും തെരഞ്ഞെടുത്തു.
വി സുരേന്ദ്രൻ പിള്ള, ജമീല പ്രകാശം, ഡോ. വർഗീസ് ജോർജ്, സലീം മടവൂർ തുടങ്ങിയവർ സംസ്ഥാന കമ്മറ്റിയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടു. ഏകകണ്ഠമായായിരുന്നു തെരഞ്ഞെടുപ്പ്.
ഏകകണ്ഠമായാണ് ആർജെഡി തെരഞ്ഞെടുപ്പ് നടന്നതെന്നും ത്രിതല തെരഞ്ഞെടുപ്പിൽ പാർട്ടിക്ക് അർഹമായ പ്രാതിനിധ്യം ഉറപ്പാക്കുമെന്നും എം വി ശ്രേയാംസ് കുമാർ പ്രതികരിച്ചു.