ആരും അധികം വെറൈറ്റി പരീക്ഷിക്കാത്ത ഒരു വിഭവം കൂടിയാണ് ഉരുളക്കിഴങ്ങ് തോരൻ. എങ്കിൽ അടിപൊളി കലക്കാച്ചിക്കിഴങ്ങ് തോരൻ നമ്മുക്ക് ഉണ്ടാക്കി നോക്കാം.
ചേരുവകൾ
ഉരുളക്കിഴങ്ങ് – എണ്ണം
ഉള്ളി– 1എണ്ണം
പച്ചമുളക്– 2എണ്ണം
തേങ്ങാ – 1 കപ്പ്
എണ്ണ – ഒന്നര സ്പൂൺ
കറിവേപ്പില –ആവശ്യത്തിന്
ഉപ്പ് – ആവശ്യത്തിന്
തയാറാക്കുന്ന വിധം
ആദ്യമായി ഉരുളക്കിഴങ്ങ് തൊലി കളഞ്ഞ് അര ഇഞ്ച് വലിപ്പത്തിൽ കഷ്ണങ്ങളാക്കിയെടുക്കുക. ഇനിയിത് ചെറുതായി നീളത്തിൽ അരിഞ്ഞെടുക്കണം. അടുത്തതായി സവാള നീളത്തിൽ കനം കുറച്ചരിഞ്ഞതിന് ശേഷം പച്ചമുളക് അരിഞ്ഞതും തേങ്ങയും ചേർത്ത് കൈ കൊണ്ട് തിരുമ്മി യോജിപ്പിക്കണം.ഇനി ഒരു ഫ്രൈയിങ്ങ് പാനെടുക്കാം. ശേഷം ഇതിലേക്ക് എണ്ണയൊഴിച്ച് കടുക് പൊട്ടിച്ചെടുക്കണം. ഇതിലേക്കിനി സവാള കൂട്ട് ചേർത്ത് വഴറ്റുക. ശേഷം ആവശ്യത്തിന് ഉപ്പ് ചേർത്ത് ചെറുതീയിൽ വെള്ളം ചേർക്കാതെ അടച്ച് വച്ച് വേവിച്ച് എടുക്കാം. ഏറ്റവും ഒടുവിലായി കറിവേപ്പില കൂടി ചേർക്കാം.