Recipe

ഞൊടിയിടയില്‍ അടിപൊളി വെന്ത മുന്തിരി ജ്യൂസ് റെഡി

മുന്തിരി അതുപോലെ തന്നെ മിക്‌സിയിലിട്ട് അടിച്ചെടുത്ത് ഉപയോഗിക്കുന്ന ജ്യൂസാണ് നമ്മള്‍ കേട്ടിട്ടുള്ളതും കുടിച്ചിട്ടു‍ള്ളതും. എന്നാല്‍ മുന്തിരി വേവിച്ചും ജ്യൂസാക്കാം.

ചേരുവകൾ

കറുത്ത മുന്തിരി- 1 കിലോ
വെള്ളം- 12 കപ്പ്
പഞ്ചസാര- നാലു ചെറിയ കപ്പ്
ഏലക്ക- രണ്ടോ മൂന്നോ പൊടിച്ചത്

തയാറാക്കുന്ന വിധം

മുന്തിരി അല്പം ചെറു ചൂടുവെള്ളത്തില്‍ ഉപ്പു ചേര്‍ത്തതിന് ശേഷം കുറച്ചു നേരം ഇട്ടുവെച്ച് വൃത്തിയാക്കിയെടുക്കുക. ഒരു പാത്രത്തില്‍ വെള്ളം വെച്ച് അത് തിളച്ചു തുടങ്ങുമ്പോള്‍ മുന്തിരിയും പറഞ്ഞിരിക്കുന്ന അളവില്‍ ഉള്ള പഞ്ചസാരവും ചേര്‍ത്തു തിളപ്പുക. മുന്തിരി ചെറുതായി പൊട്ടി തുടങ്ങുമ്പോള്‍ തീയണച്ചു അടപ്പ് വച്ച് മൂടി രണ്ടു മണിക്കൂര്‍ വയ്ക്കുക. പിന്നീട് നല്ല വൃത്തിയുള്ള ഒരു നേരിയ തുണിയില്‍ കൂടി അരിച്ചെടുത്ത് തണുത്തതിനു ശേഷം ഉപയോഗിക്കാവുന്നതാണ്.