അഹമ്മദാബാദിലെ വിമാനാപകടത്തിൽ മരിച്ച മലയാളി നേഴ്സ് രഞ്ജിതയുടെ മൃതദേഹം ജന്മനാടായ പത്തനംതിട്ടയിലെ പുല്ലാട് എത്തിച്ചു. ശ്രീ വിവേകാനന്ദ ഹൈസ്കൂളിലെ പൊതുദർശനത്തിനു ശേഷം വൈകിട്ട് നാലരക്ക് വീട്ടുവളപ്പിലാണ് സംസ്കാരം. രഞ്ജിതയ്ക്ക് അന്ത്യോപചാരമർപ്പിക്കാൻ വൻ ജനാവലിയാണ് എത്തുന്നത്.
രാവിലെ 7 മണിയോടെ തിരുവനന്തപുരം വിമാനത്താവളത്തിൽ എത്തിച്ച രഞ്ജിതയുടെ മൃതദേഹം മന്ത്രിമാരായ വി.ശിവൻകുട്ടിയും, ജി.ആർ അനിലും ചേർന്ന് ഏറ്റുവാങ്ങി. 9.30യോടെ ജന്മനാടായ പുല്ലാട് എത്തിച്ചു. മൃതദേഹം പൊതുദർശനത്തിനു വെച്ച ശ്രീ വിവേകാനന്ദ ഹൈസ്കൂളിലെ പൂർവ്വ വിദ്യാർഥിനിയായിരുന്നു രഞ്ജിത.
മകൻ ഇന്ദുചൂഡൻ ഈ സ്കൂളിലെ പത്താം ക്ലാസ്സ് വിദ്യാർഥിയാണ്. സംസ്ഥാന സർക്കാരിന് വേണ്ടി മന്ത്രി വി എൻ വാസവൻ പുതുദർശന സ്ഥലത്തെത്തി രഞ്ജിതയ്ക്ക് അന്തിമ ഉപചാരം അർപ്പിച്ചു.